എ​ല്ലാം കാ​ണു​ന്ന​വ​ൻ ഹാക്കർ!
വാ​​​​ട്സ്ആ​​​​പ് വൈ​​​​റ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ഭീ​​​​ഷ​​​​ണി​​​​യി​​​​ലാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഗൂ​​​​ഗി​​​​ൾ കാ​​​​മ​​​​റ ആ​​​​പ്പു​​​​ക​​​​ളി​​​​ലെ ഗു​​​​രു​​​​ത​​​​ര സു​​​​ര​​​​ക്ഷാ വീ​​​​ഴ്ച വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി സ്വ​​​​കാ​​​​ര്യ സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി.

ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന്‍റെ സ​​​​മ്മ​​​​ത​​​​മോ അ​​​​റി​​​​വോ കൂ​​​​ടാ​​​​തെ സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണി​​​​ലെ കാ​​​​മ​​​​റ​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം കൈ​​​​ക്ക​​​​ല​​​​ാക്കാ​​​​ൻ ഹാ​​​​ക്ക​​​​ർ​​​​മാ​​​​ർ​​​​ക്കു വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക പി​​​​ഴ​​​​വ് ഗൂ​​​​ഗി​​​​ൾ കാ​​​​മ​​​​റ ആ​​​​പ്പു​​​​ക​​​​ളി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് ചെ​​​​ക്മാ​​​​ക്സ് എ​​​​ന്ന സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ. ഗൂ​​​​ഗി​​​​ളി​​​​ന്‍റെ പി​​​​ക്സ​​​​ൽ ഫോ​​​​ണു​​​​ക​​​​ളി​​​​ലും സാം​​​​സം​​​​ഗി​​​​ന്‍റെ ഗാ​​​​ല​​​​ക്സി ശ്രേ​​​​ണി​​​​യി​​​​ലു​​​​ള്ള ഫോ​​​​ണു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് കൂ​​​​ടു​​​​ത​​​​ലാ​​​​യും ഈ ​​​​പി​​​​ഴ​​​​വ് ക​​​​ണ്ടതെ​​​​ന്നും മ​​​​റ്റ് ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് കാ​​​​മ​​​​റ ആ​​​​പ്പു​​​​ക​​​​ളും മെ​​​​ച്ച​​​​മ​​​​ല്ലെ​​​​ന്നും ചെ​​​​ക്മാ​​​​ക്സ് അ​​​​റി​​​​യി​​​​ച്ചു.


പ്ര​​​​ത്യേ​​​​ക ആ​​​​പ്പി​​​​ലൂ​​​​ടെ ഫോ​​​​ണി​​​​ലെ കാ​​​​മ​​​​റ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന ഹാ​​​​ക്ക​​​​റി​​​​ന് കാ​​​​മ​​​​റ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വീ​​​​ഡി​​​​യോ​​​​യും ഫോ​​​​ട്ടോ​​​​യും എ​​​​ടു​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കും. സ്ക്രീ​​​​ൻ ലോ​​​​ക്ക് ആ​​​​ണെ​​​​ങ്കി​​​​ലും ഫോ​​​​ണി​​​​ൽ സം​​​​സാ​​​​രി​​​​ച്ചി​​​​രി​​​​ക്ക​​​​ുകയാ​​​​ണെ​​​​ങ്കി​​​​ൽ​​​​പ്പോ​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​ക​​​​ർ​​​​ത്താ​​​​മെ​​​​ന്നാ​​​​ണ് ചെ​​​​ക്മാ​​​​ക്സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം ചെക്മാ​​​​ക്സ് നേ​​​​ര​​​​ത്തേത​​​​ന്നെ സു​​​​ര​​​​ക്ഷാവീ​​​​ഴ്ച ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്നും ബ​​​​ഗ് പ​​​​രി​​​​ഹ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള അ​​​​പ്ഡേ​​​​ഷ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നെ​​​​ന്നും ഗൂ​​​​ഗി​​​​ൾ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.