ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം 1.15 ലക്ഷം കോടി
ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം 1.15 ലക്ഷം കോടി
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ പ്ലാ​റ്റ്ഫോം​സി​ൽ സൗ​ദി അ​റേ​ബ്യ​ൻ സ​ർ​ക്കാ​രി​ന്‍റെ നി​ക്ഷേ​പ​ഫ​ണ്ട് (പി​ഐ​എ​ഫ്) 11,367 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കും. ജി​യോ പ്ലാ​റ്റ്ഫോം​സി​ന്‍റെ 2.3 ശ​ത​മാ​നം ഓ​ഹ​രി​ക്കാ​യാ​ണ് ഈ ​തു​ക. ഇ​തോ​ടെ റി​ല​യ​ൻ​സ് ജി​യോ പ​ത്ത് ഇ​ട​പാ​ടു​ക​ളി​ലാ​യി 1.15 ല​ക്ഷം കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചു.

ഫേ​സ്ബു​ക്ക് ക​ന്പ​നി​യു​ടെ നി​ക്ഷേ​പ​ഗ്രൂ​പ്പു​ക​ളാ​യ സി​ൽ​വ​ർ ലേ​ക്ക്, വി​സ്റ്റ ഇ​ക്വി​റ്റി, ജ​ന​റ​ൽ അ​റ്റ്‌ലാ​ന്‍റി​ക്, കെ​കെ​ആ​ർ, മു​ദാ​ബ​ല, എ​ഡി​ഐ​ഐ, ടി​പി​ജി, കാ​റ്റ​ർ​ട്ട​ൻ എ​ന്നി​വ​യു​മാ​ണ് ജി​യോ​യി​ലെ മ​റ്റു​ നി​ക്ഷേ​പ​ക​ർ.

റി​ല​യ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ മൊ​ബൈ​ൽ, ഡി​ജി​റ്റ​ൽ, ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ എ​ല്ലാം ഇ​നി ജി​യോ പ്ലാ​റ്റ്ഫോം​സി​ന്‍റെ കീ​ഴി​ലാ​കും. ജി​യോ പ്ലാ​റ്റ്ഫോം​സി​ന് അ​ഞ്ചു​ല​ക്ഷം കോ​ടി രൂ​പ വി​ല​യി​ട്ടാ​ണ് ഇ​തു​വ​രെ ഓ​ഹ​രി​ക​ൾ വി​റ്റ​ത്. വി​ല്പ​ന​വ​ഴി ല​ഭി​ക്കു​ന്ന പ​ണ​ത്തി​ൽ വ​ലി​യ​പ​ങ്ക് റി​ല​യ​ൻ​സി​ന്‍റെ ക​ടം വീ​ട്ടാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ജി​യോ​യി​ലെ നി​ക്ഷേ​പ​ത്തി​ന് എ​ത്തു​ന്ന വി​ദേ​ശ​നാ​ണ്യം രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കൂ​ട്ടാ​നും സ​ഹാ​യി​ച്ചു. ഒ​ൻ​പ​താ​ഴ്ച​കൊ​ണ്ടാ​ണു റി​ല​യ​ൻ​സ് ഇ​ത്ര വ​ലി​യ നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച​ത്.