പ്രതീകാത്മക ചിത്രം
കൊല്ലം: ഉളിയക്കോവിൽ വയോധിക ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ (78), ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്.
അപ്പുക്കുട്ടൻ മുകുന്ദനെ വീട്ടിലെ ഹാളിൽ വീണു കിടക്കുന്ന നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്.
രണ്ട് ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഈസ്റ്റ് പൊലിസ് വാതിൽ തുറന്ന് വീട്ടിൽ കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ദമ്പതികളുടെ മക്കൾ വിദേശത്താണ്.
Tags : Death Couple Kollam Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash