x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ വി​ധി വ​ന്ന​പ്പോ​ൾ; നേ​താ​ക്ക​ൾ പു​റ​ത്ത്, 13 പേ​ർ അ​ക​ത്ത്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 19, 2026 01:02 PM IST | Updated: November 19, 2026 01:06 PM IST

കൊല്ലപ്പെട്ട ഷുക്കൂറും സിപിഎം നേതാക്കളും

ക​ണ്ണൂ​ർ: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വ​ൻ കോ​ളി​ള​ക്ക​ങ്ങ​ൾ സൃ​ഷ്ടി​ച്ച അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ 14 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം നി​ർ​ണാ​യ​ക വി​ധി. സി​പി​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​ൻ, ടി.​വി.​രാ​ജേ​ഷ്, എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ ശ്യാം​ജി​ത്ത് തു​ട​ങ്ങി​യ​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യാ​ണ് എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി വി​ധി​പ​റ​ഞ്ഞ​ത്. ഒ​ന്നാം പ്ര​തി സു​മേ​ഷ് ഉ​ൾ​പ്പെ​ടെ 13 പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. വി​ചാ​ര​ണ നേ​രി​ട്ട 31 പ്ര​തി​ക​ളി​ൽ 18 പേ​രെ​യാ​ണ് കോ​ട​തി വെ​റു​തെ​വി​ട്ട​ത്.

സി​പി​എം-​മു​സ്‌​ലിം ലീ​ഗ് സം​ഘ​ർ​ഷം

2012 ഫെ​ബ്രു​വ​രി 20നാ​ണ് ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് പ​ട്ടു​വം അ​രി​യി​ൽ സ്വ​ദേ​ശി​യും എം​എ​സ്എ​ഫ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ അ​രി​യി​ൽ അ​ബ്ദു​ൽ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ട​ത്. അ​ന്ന് ഉ​ച്ച​യ്ക്ക് പ്ര​ദേ​ശ​ത്ത് സി​പി​എം-​മു​സ്‌​ലിം ലീ​ഗ് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​ജ​യ​രാ​ജ​നും ക​ല്ല്യാ​ശേ​രി എം​എ​ൽ​എ​യാ​യി​രു​ന്ന ടി.​വി.​രാ​ജേ​ഷും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു​നേ​രെ അ​രി​യി​ൽ​വെ​ച്ച് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഈ ​സം​ഭ​വം ഉ​ണ്ടാ​യി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി.

പ​ട്ടു​വ​ത്തെ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് അ​രി​യി​ൽ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ ഷു​ക്കൂ​റി​നെ​യും സു​ഹൃ​ത്ത് സ​ക്ക​രി​യാ​യെ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പി​ടി​കൂ​ടി. കീ​ഴ​റ​യി​ലെ ഒ​രു വ​യ​ലി​ൽ വെ​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്‌​ത ശേ​ഷം ഷു​ക്കൂ​റി​നെ ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജ​യ​രാ​ജ​നും രാ​ജേ​ഷും ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ 315-ാം ന​മ്പ​ർ മു​റി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ പ്ര​തി​കാ​രം ചെ​യ്യാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണം.

ജ​യ​രാ​ജ​ന്‍റെ അ​റ​സ്റ്റും രാ​ഷ്ട്രീ​യ വി​വാ​ദ​വും

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്രാ​ദേ​ശി​ക സി​പി​എം പ്ര​വ​ർ​ത്ത​ക​രെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പൊ​ലി​സി​ന്‍റെ അ​ന്വേ​ഷ​ണം. എ​ന്നാ​ൽ കേ​സി​ൽ പി​ന്നീ​ട് നി​ർ​ണാ​യ​ക​മാ​യ​ത് പി.​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നു​മെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന ആ​രോ​പ​ണ​മാ​യി​രു​ന്നു. അ​രി​യി​ൽ​വെ​ച്ച് ഇ​രു​വ​രും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലും പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​രോ​പ​ണ​വും. ഇ​രു​വ​രും ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 315-ാം ന​മ്പ​ർ മു​റി​യി​ൽ​വെ​ച്ചാ​ണ് കൊ​ല​പാ​ത​ക​ത്തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

അ​ന്ന​ത്തെ ക​ണ്ണൂ​ർ എ​സ്പി​യാ​യി​രു​ന്ന രാ​ഹു​ൽ ആ​ർ. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​ശു​പ​ത്രി​യി​ലെ ഗൂ​ഢാ​ലോ​ച​നാ ആ​രോ​പ​ണം ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു. കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന അ​റി​ഞ്ഞി​ട്ടും അ​ത് ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് 2012 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് അ​ന്ന​ത്തെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ക​ണ്ണൂ​രി​ൽ വ​ലി​യ രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചു. ഇ​തി​ന് പി​ന്നാ​ലെ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ടി.​വി. രാ​ജേ​ഷും കീ​ഴ​ട​ങ്ങി.

ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് കേ​സി​ന് വ​ലി​യ രാ​ഷ്ട്രീ​യ​മാ​നം ന​ൽ​കി. സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് പാ​ർ​ട്ടി ആ​രോ​പി​ച്ച​പ്പോ​ൾ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഷു​ക്കൂ​റി​ന്‍റെ കു​ടും​ബം. പി​ന്നീ​ട് അ​ന്വേ​ഷ​ണ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് കു​ടും​ബം കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് കേ​സ് സി​ബി​ഐ​യു​ടെ കൈ​ക​ളി​ലെ​ത്തി​യ​ത്.

കേ​സ് സി​ബി​ഐ​യി​ലേ​ക്ക്

കേ​സി​ൽ ആ​ദ്യം ലോ​ക്ക​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി 2012 മാ​ർ​ച്ച് 22ന് 18 ​പേ​രെ പ്ര​തി​ക​ളാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ജൂ​ൺ 22ന് ​പ്ര​തി​ക​ളു​ടെ എ​ണ്ണം 34 ആ​യി ഉ​യ​ർ​ത്തി. കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന അ​റി​ഞ്ഞി​ട്ടും ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്ന കു​റ്റം ചു​മ​ത്തി 2012 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് പി. ​ജ​യ​രാ​ജ​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ 2012 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് കേ​സി​ലെ ഇ​രു​പ​താം പ്ര​തി അ​ച്ചാ​ലി സു​രേ​ഷ് ജീ​വ​നൊ​ടു​ക്കി. ലോ​ക്ക​ൽ പൊ​ലി​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്ത​ര​ല്ലാ​തി​രു​ന്ന ഷു​ക്കൂ​റി​ന്‍റെ മാ​താ​വ് ആ​ത്തി​ക്ക ന​ൽ​കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്ന് 2016 ഫെ​ബ്രു​വ​രി എ​ട്ടി​ന് ഹൈ​ക്കോ​ട​തി കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ടു.

17 മാ​സം നീ​ണ്ട വി​ചാ​ര​ണ

തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി​യ സി​ബി​ഐ 2019 ഫെ​ബ്രു​വ​രി 11ന് ​ത​ല​ശേ​രി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പി. ​ജ​യ​രാ​ജ​നെ​യും 32-ാം പ്ര​തി​യാ​യും ടി.​വി. രാ​ജേ​ഷി​നെ 33-ാം പ്ര​തി​യാ​യും ഉ​ൾ​പ്പെ​ടു​ത്തി കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി. കു​റ്റ​കൃ​ത്യം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​റി​ഞ്ഞി​ട്ടും അ​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ത്തു എ​ന്ന കു​റ്റ​മാ​യി​രു​ന്നു ജ​യ​രാ​ജ​നും രാ​ജേ​ഷി​നു​മെ​തി​രെ ചു​മ​ത്തി​യ​ത്.

ജ​യ​രാ​ജ​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​ർ​ക്ക് ക​ല്ലെ​റി​ഞ്ഞ​തി​ന് എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ ഷു​ക്കൂ​റി​നേ​യും സ​ക്ക​രി​യ​യേ​യും പ​ര​സ്യ​മാ​യി വ​യ​ലി​ൽ വ​ച്ച് പാ​ർ​ട്ടി​ക്കാ​ർ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും കു​ത്തേ​റ്റ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്‌ ലീ​ഗ് പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച​ത്. കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​യ​രാ​ജ​നും രാ​ജേ​ഷും ന​ൽ​കി​യ വി​ടു​ത​ൽ ഹ​ർ​ജി​ക​ൾ 2024 ഒ​ക്ടോ​ബ​റി​ൽ കോ​ട​തി ത​ള്ളി​യി​രു​ന്നു.

2025 മേ​യ് അ​ഞ്ചി​ന് എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച വി​ചാ​ര​ണ 17 മാ​സം നീ​ണ്ടു​നി​ന്നു. ഒ​ടു​വി​ൽ ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി പി. ​ജ​യ​രാ​ജ​നെ​യും ടി.​വി. രാ​ജേ​ഷി​നെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. വി​ധി​ക്കെ​തി​രെ മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഷു​ക്കൂ​റി​ന്‍റെ കു​ടും​ബ​വും സി​ബി​ഐ​യും.

 

Tags : AriyilShukoor ShukoorMurderCase KeralaPolitics MurderCase CourtVerdict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up