x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്തു ത​ർ​ക്ക​മു​ണ്ടാ​യാ​ലും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​ഞ്ചു വ​ർ​ഷ​വും പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: November 21, 2026 09:09 PM IST | Updated: November 21, 2026 09:09 PM IST

കെ. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: എ​ന്തു ത​ർ​ക്ക​മു​ണ്ടാ​യാ​ലും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​ഞ്ചു​വ​ർ​ഷ​വും പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ചി​ല വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി ശ​ക്ത​മാ​യി ത​ന്നെ മു​ന്നോ​ട്ടു പോ​കും. കാ​ബി​ന​റ്റി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലെ ത​ർ​ക്ക​ത്തി​ൽ ആ​ര് എ​ന്ത് ക​ളി​ച്ചി​ട്ടും കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കു പി​ന്തു​ണ ന​ൽ​കി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

മ​ന്ത്രി എ.​പി അ​നി​ൽ​കു​മാ​റി​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന കാ​ര്യം താ​ൻ ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​റി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഇ​തൊ​ക്കെ എ​ന്തി​നാ​ണു ശ്ര​ദ്ധി​ക്കു​ന്ന​ത്? ത​നി​ക്കെ​തി​രെ എ​ന്തെ​ല്ലാം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട് അ​തി​നെ​യൊ​ന്നും വ​ക​വ​യ്ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ കോ​ണ്‍​ഗ്ര​സ് പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ത​ത്കാ​ലം പ്ര​തി​ക​രി​ക്കാ​നി​ല്ല. പാ​ർ​ട്ടി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

മെ​സി​യെ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു ക​ളി​പ്പി​ക്കാ​മെ​ന്ന വി​ഷ​യ​ത്തി​ൽ വ​ലി​യ വ​ഞ്ച​ന​യാ​ണ് ന​ട​ത്തി​യ​ത്. എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ഗ​വ​ർ​ണ​റും അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. വ​രാ​ത്ത മെ​സി വ​രു​മെ​ന്നു പ്ര​ച​ര​ണം ന​ട​ത്തി. സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ കോ​ടി​ക​ൾ അ​ടി​ച്ചു​മാ​റ്റി. ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ശ​ക്ത​മാ​യ ന​ട​പ​ടി സ​ർ​ക്കാ​ർ എ​ടു​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Tags : Cabinet Politics VDSatheesan KMuraleedharan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up