x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപിക്കും ഇന്ത്യ മുന്നണിക്കും ഒരുപോലെ നിർണായകം; യുപിയിൽ ഇക്കുറി തീപാറും

ലി​​ജൊ ടി. ​​ജോ​​ർ​​ജ്
Published: October 20, 2026 01:12 AM IST | Updated: October 20, 2026 01:12 AM IST

പ്രതീകാത്മക ചിത്രം

ഇ​​​​ന്ത്യ​​​​യു​​​​ടെ രാ​​ഷ്‌​​ട്രീ​​​​യ​​ഗ​​​​തി​​​​യെ​​​​ത്ത​​​​ന്നെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന നി​​​​ർ​​​​ണാ​​​​യ​​​​ക പോ​​​​രാ​​​​ട്ട​​​​ത്തി​​​​നാ​​​​ണ് 2027ൽ ​​​​ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് വേ​​​​ദി​​​​യാ​​​​കു​​​​ന്ന​​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മാ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ബാ​​​ക്കി നി​​​ൽ​​​ക്കേ, പ​​​​ത്ത് വ​​​​ർ​​​​ഷ​​​​മാ​​​​യി ഭ​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് ന​​​​യി​​​​ക്കു​​​​ന്ന ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​നു​​മേ​​​​ൽ ഇ​​​​ക്കു​​​​റി ക​​​​ന​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.​

അ​​​​ധി​​​​കാ​​​​ര​​​​ത്തു​​​​ട​​​​ർ​​​​ച്ച തേ​​​​ടു​​​​ന്ന ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യും 2024ലെ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ത​​​​ക​​​​ർ​​​​പ്പ​​​​ൻ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലു​​​​ള്ള സ​​​​മാ​​​​ജ്‌​​​വാ​​​​ദി പാ​​​​ർ​​​​ട്ടി-​​​​കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഖ്യ​​​​വും ത​​​​മ്മി​​​​ലു​​​ള്ള ക​​​​ടു​​​​ത്ത മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​ണ് ഇ​​​ക്കു​​​റി സം​​​​സ്ഥാ​​​​നം സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന രാ​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ന​​​​പ്പു​​​​റം ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ലും വ​​​​ലി​​​​യ ച​​​​ല​​​​ന​​​​ങ്ങ​​​​ൾ സൃ​​ഷ്‌​​ടി​​​​ക്കാ​​​​ൻ പോ​​​​ന്ന​​​​താ​​​​ണ് യു​​​​പി​​​​യി​​​​ലെ ഈ ​​​​പോ​​​​രാ​​​​ട്ടം. കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ സ്വാ​​​​ധീ​​​​നം മ​​​​ങ്ങു​​​​ന്നു​​​​വെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഫ​​​​ലം മ​​​​റ്റ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ രാ​​ഷ്‌​​ട്രീ​​​​യ സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ളെ​​​​യും സ്വാ​​​​ധീ​​​​നി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

ബി​​​​ജെ​​​​പി​​​​ക്കു മു​​​​ന്നി​​​​ലെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് മാ​​​​സ​​​​ങ്ങ​​​​ൾ മാ​​​​ത്രം ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കേ, ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല രാ​​​​ഷ്‌​​ട്രീ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നു​​​​ള്ള ക​​​​ഠി​​​​ന ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ബി​​ജെ​​പി. എ​​​ന്നാ​​​ൽ, അ​​​​യോ​​​​ധ്യ​​​​യി​​​​ലെ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ളും വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളും ബി​​ജെ​​​​പി​​​​യെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഒ​​​​രു ദ​​​​ശാ​​​​ബ്ദ​​​​ക്കാ​​​​ല​​​​ത്തെ ഭ​​​​ര​​​​ണ​​ത്തി​​നെ​​തി​​രാ​​യ ​​വി​​​​കാ​​​​ര​​​​ത്തെ​​​​യും ​പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ശ​​​​ക്ത​​​​മാ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളെ​​​​യും ഒ​​​​രേ​​​​സ​​​​മ​​​​യം നേ​​​​രി​​​​ടേ​​​​ണ്ട ബാ​​​​ധ്യ​​​​ത​​​​യാ​​​​ണ് ബി​​​​ജെ​​​​പി​​​​ക്കു​​​​ള്ള​​​​ത്.

മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് ബി​​​​ജെ​​​​പി​​​​യു​​​​ടെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത മ​​​​ത-​​​​ജാ​​​​തി സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ളി​​​​ലു​​​​ന്നി​​​​യു​​​​ള്ള രാ​​​​ഷ്‌​​ട്രീ​​​​യ ത​​​​ന്ത്ര​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ത്ത​​​​വ​​​​ണ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ പൂ​​​​ർ​​​​ണ്ണ​​​​മാ​​​​യി പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞേ​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണ് നി​​​​രീ​​​​ക്ഷ​​​​ക​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന​​​​ത്ത് നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ധാ​​​​ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളി​​​​ലൊ​​​​ന്ന് വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ജാ​​​​തി ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​വും അ​​​​തു​​​​മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക-​​​​രാ​​​​ഷ്‌​​ട്രീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​മാ​​​​ണ്. ബി​​​​ജെ​​​​പി സ​​​​വ​​​​ർ​​​​ണ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ർ​​​​ട്ടി​​​​യാ​​​​ണെ​​​​ന്ന ധാ​​​​ര​​​​ണ ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വീ​​​​ണ്ടും ശ​​​​ക്ത​​​​മാ​​​​വു​​​​ക​​​​യാ​​​​ണ്. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ​​പോ​​​​ലും ജാ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള വാ​​​​ട്‌​​​​സാ​​​​പ്പ് ഗ്രൂ​​​​പ്പു​​​​ക​​​​ൾ ഇ​​​​ത്ത​​​​രം ഭ​​​​യ​​​​ങ്ങ​​​​ളെ ആ​​​​ളി​​​​ക്ക​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. സ​​​​വ​​​​ർ​​​​ണ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​പോ​​​​ലും താ​​​​ക്കൂ​​​​ർ, ബ്രാ​​​​ഹ്മ​​​​ണ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​യി ഭി​​​​ന്നി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​ര​​​​ണ്ട് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലും ഭി​​​​ന്ന​​​​ത​​യു​​​​ണ്ട്.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് അ​​​തി​​​ജീ​​​വ​​​ന പോ​​​രാ​​​ട്ടം

ക​​​​ഴി​​​​ഞ്ഞ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​പി​​​​യി​​​​ലെ ആ​​​​കെ​​​​യു​​​​ള്ള 80 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 43 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​ഖ്യ​​​​ത്തി​​​​ന് സാ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ് സ​​​​മാ​​​​ജ്‌​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സും ഇ​​​​ത്ത​​​​വ​​​​ണ ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ര​​​​ണ്ടു ത​​​​വ​​​​ണ തോ​​​​ൽ​​​​വി ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ എ​​​​സ്പി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഈ ​​​​തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ പോ​​​​രാ​​​​ട്ട​​​​മാ​​​​ണ്.

അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​മാ​​ജ്‌​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യും (എ​​​​സ്പി) കോ​​​​ൺ​​​​ഗ്ര​​​​സും ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​കോ​​​​പ​​​​ന​​​​മി​​​​ല്ലാ​​​​യ്മ​​​​യാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് മു​​​​ന്നി​​​​ലു​​​​ള്ള പ്ര​​​​ധാ​​​​ന വെ​​​ല്ലു​​​വി​​​ളി. ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി​​​​യി​​​​ലെ ഈ ​​​​ര​​​​ണ്ട് സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ സു​​​​ഗ​​​​മ​​​​മാ​​​​യ സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന​​​​ത് ദു​​​​ഷ്‌​​​​ക​​​​ര​​​​മാ​​​​യ സം​​​​ഗ​​​​തി​​​​യാ​​​​ണ്.

ജാ​​​​തി സെ​​​​ൻ​​​​സ​​​​സ് സം​​​​ബ​​​​ന്ധി​​​​ച്ച രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും ജ​​​​ന​​​​സം​​​​ഖ്യാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യം വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും ബി​​​​ജെ​​​​പി​​​​ക്ക് പു​​​​തി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ് ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ട് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും ബി​​​​ജെ​​​​പി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​ന് അ​​​​ടി​​​​ത്ത​​​​റ പാ​​​​കി​​​​യ ഒ​​​​ബി​​​​സി വോ​​​​ട്ട് ബാ​​​​ങ്കി​​​ൽ ഇ​​​ക്കു​​​റി പ്ര​​​തി​​​പ​​​ക്ഷം വി​​​ള്ള​​​ലു​​​ണ്ടാ​​​ക്കു​​​മെ​​​ന്നാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. യു​​​പി​​​​യി​​​​ലെ വി​​​​ജ​​​​യം പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ദേ​​​​ശീ​​​​യ പ​​​​ദ​​​​വി​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ങ്കി​​​​ലും, ഒ​​​​രു പ​​​​രാ​​​​ജ​​​​യം എ​​​​സ്പി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​ന​​​ത്ത ആ​​​ഘാ​​​ത​​​മാ​​​കും.

ചു​​​​രു​​​​ക്ക​​​​ത്തി​​​​ൽ, രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും ജ​​​​ന​​​​സം​​​​ഖ്യ​​​​യേ​​​​റി​​​​യ സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കു​​​​ക എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി, ഇ​​​​ന്ത്യ​​​​യു​​​​ടെ രാ​​ഷ്‌​​ട്രീ​​യ ഭാ​​​​വി​​​​യെ​​​​ത്ത​​​​ന്നെ നി​​​​ർ​​​​വ​​​​ചി​​​​ക്കു​​​​ന്ന ഒ​​​​ന്നാ​​​​യി 2027ലെ ​​​​യു​​​​പി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മാ​​​​റു​​​​മെ​​​​ന്നാ​​​​ണ് പൊ​​തു​​വെ​​യു​​ള്ള വി​​ല​​യി​​രു​​ത്ത​​ൽ.

Tags : #UttarPradesh BJP IndiaAlliance Crucial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up