x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആൽഗയും മനുഷ്യ മസ്തിഷ്കവും

​ബി​നോ​യ് ടി. ​തോ​മ​സ്
Published: October 20, 2026 01:20 AM IST | Updated: October 20, 2026 01:20 AM IST

പ്രതീകാത്മക ചിത്രം - എഐ

മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ലെ​ത്തു​ക​യും ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ അ​തി​രു​ക​ൾ ക​ട​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. എ​ന്നാ​ൽ, മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ മ​സ്തി​ഷ്ക​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ ഇ​ന്നും ശാ​സ്ത്ര​ത്തി​ന് വ​ലി​യൊ​രു പ്ര​ഹേ​ളി​ക​യാ​ണ്. ഈ ​സ​ങ്കീ​ർ​ണ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​നു​ള്ള വ​ഴി​തു​റ​ന്ന​ത് കു​ഞ്ഞ​ൻ ആ​ൽ​ഗ​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ്.

വെ​ളി​ച്ച​ത്തോ​ടു​ള്ള ആ​ൽ​ഗ​ക​ളു​ടെ പ്ര​തി​ക​ര​ണം പ​ഠി​ച്ച ശാ​സ്ത്ര​ജ്ഞ​ർ​ക്ക്, വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മ​നു​ഷ്യ​ന്‍റെ മ​സ്തി​ഷ്ക​ത്തി​ലെ നാ​ഡീ​കോ​ശ​ങ്ങ​ളെ വെ​ളി​ച്ച​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​യ​ന്ത്രി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കാ​നാ​യി. ജൈ​വ​ശാ​സ്ത്ര​ത്തി​ലെ കൗ​തു​ക​ക​ര​മാ​യ ഈ ​ക​ണ്ടെ​ത്ത​ൽ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റ​ത്തി​നു വ​ഴി​യൊ​രു​ക്കു​ന്നു. അ​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് 2026ലെ ​വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​രം.

ഇ​ത്തി​രി വെ​ട്ട​ത്തെ തി​രി​ച്ച​റി​ഞ്ഞ ആ​ൽ​ഗ

ക്ലാ​മി​ഡോ​മോ​ണ​സ് റൈ​ൻ​ഹാ​ദ്രി എ​ന്ന പ​ച്ച ആ​ൽ​ഗ​ക​ളാ​ണ് ഈ ​ശാ​സ്ത്രീ​യ ക​ഥ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം. ജ​ല​ത്തി​ൽ ജീ​വി​ക്കു​ന്ന ഈ ​സൂ​ക്ഷ്മ ആ​ൽ​ഗ​ക​ൾ​ക്കു വെ​ളി​ച്ച​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും ദി​ശ​യും തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വു​ണ്ട്. പ്ര​കാ​ശ​സം​വേ​ദ​ന​ത്തി​നു സ​ഹാ​യി​ക്കു​ന്ന പ്ര​ത്യേ​ക പ്രോ​ട്ടീ​നാ​യ ‘ചാ​ന​ൽ​റോ​ഡോ​പ്സി​ൻ’ ക​ണ്ടെ​ത്തി​യ​താ​ണ് ഈ ​ക​ഥ​യി​ലെ വ​ഴി​ത്തി​രി​വ്. വെ​ളി​ച്ചം പ​തി​ക്കു​മ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന ഈ ​പ്രോ​ട്ടീ​ൻ കോ​ശ​സ്ത​ര​ത്തി​ലൂ​ടെ വൈ​ദ്യു​ത​ചാ​ർ​ജു​ള്ള അ​യോ​ണു​ക​ൾ ക​ട​ന്നു​പോ​കാ​ൻ വ​ഴി​യൊ​രു​ക്കു​ന്നു.

മ​നു​ഷ്യ​ന്‍റെ മ​സ്തി​ഷ്ക​ത്തി​ലെ നാ​ഡീ​കോ​ശ​ങ്ങ​ളും വൈ​ദ്യു​ത​സി​ഗ്ന​ലു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ, ആ​ൽ​ഗ​ക​ളി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ ഈ ​പ്രോ​ട്ടീ​ൻ നാ​ഡീ​കോ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ അ​വ​യു​ടെ പ്ര​വ​ർ​ത്ത​നം, വെ​ളി​ച്ചം​കൊ​ണ്ടു നി​യ​ന്ത്രി​ക്കാ​നാ​കു​മോ? ഈ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​ണ് ശാ​സ്ത്ര​ലോ​ക​ത്തെ പു​തി​യൊ​രു സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് ന​യി​ച്ച​ത്.

ഓ​പ്റ്റോ​ജെ​നെ​റ്റി​ക്സ്

ആ​ൽ​ഗ​ക​ളി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ ചാ​ന​ൽ​റോ​ഡോ​പ്സി​ൻ പോ​ലു​ള്ള പ്രോ​ട്ടീ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത നാ​ഡീ​കോ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാം. പി​ന്നീ​ട് അ​വ​യി​ൽ പ്ര​ത്യേ​ക ത​രം​ഗ​ദൈ​ർ​ഘ്യ​മു​ള്ള വെ​ളി​ച്ചം പ​തി​പ്പി​ച്ച് കോ​ശ​ങ്ങ​ളെ സ​ജീ​വ​മാ​ക്കാ​നോ അ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​നോ ക​ഴി​യും. ജ​നി​ത​ക​ശാ​സ്ത്ര​വും പ്ര​കാ​ശ​സാ​ങ്കേ​തി​ക​വി​ദ്യ​യും സം​യോ​ജി​പ്പി​ച്ച് പ്ര​ത്യേ​ക കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന രീ​തി​യാ​ണ് ഓ​പ്റ്റോ​ജെ​നെ​റ്റി​ക്സ്.

ജൈ​വ​ശാ​സ്ത്ര​ത്തി​ന് ലോ​ക​ത്തി​ന്‍റെ ആ​ദ​രം

നാ​ഡീ​കോ​ശ​ങ്ങ​ളെ വെ​ളി​ച്ച​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ച്ച ക​ണ്ടെ​ത്ത​ലു​ക​ളു​ടെ ശാ​സ്ത്രീ​യ പ്രാ​ധാ​ന്യ​ത്തി​നു​ള്ള ആ​ഗോ​ള അം​ഗീ​കാ​ര​മാ​ണ് കാ​ൾ ഡെ​യ്‌​സ​റോ​ത്ത്, പീ​റ്റ​ർ ഹെ​ഗെ​മാ​ൻ, ജോ​ർ​ജ് നാ​ഗ​ൽ എ​ന്നി​വ​ർ​ക്ക് 2026ലെ ​വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ലൂ​ടെ ല​ഭി​ച്ച​ത്. സ​സ്യ​ശാ​സ്ത്രം, ത​ന്മാ​ത്രാ​ജീ​വ​ശാ​സ്ത്രം, ജ​നി​ത​ക​ശാ​സ്ത്രം, നാ​ഡീ​ശാ​സ്ത്രം തു​ട​ങ്ങി​യ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ ഗ​വേ​ഷ​ണ​ങ്ങ​ൾ കൈ​കോ​ർ​ത്ത​പ്പോ​ഴാ​ണ് ഈ ​നേ​ട്ടം സാ​ധ്യ​മാ​യ​ത്.

കാ​ഴ്ച ന​ഷ്‌​ട​പ്പെ​ട്ട​വ​ർ​ക്കും പ്ര​തീ​ക്ഷ​യു​ടെ വെ​ളി​ച്ചം

ഓ​പ്റ്റോ​ജെ​നെ​റ്റി​ക്സി​ന്‍റെ പ്രാ​ധാ​ന്യം പ​രീ​ക്ഷ​ണ​ശാ​ല​ക​ളി​ൽ മ​സ്തി​ഷ്ക​ത്തെ പ​ഠി​ക്കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. കാ​ഴ്ച ന​ഷ്‌​ട​പ്പെ​ടു​ന്ന ചി​ല രോ​ഗാ​വ​സ്ഥ​ക​ളി​ൽ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

റെ​റ്റി​നൈ​റ്റി​സ് പി​ഗ്മെ​ന്‍റോ​സ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​വ​ർ​ക്ക് ക​ണ്ണി​ന്‍റെ റെ​റ്റി​ന​യി​ലെ പ്ര​കാ​ശ​സം​വേ​ദ​ന കോ​ശ​ങ്ങ​ൾ ക്ര​മേ​ണ ന​ശി​ച്ചു​പോ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യി കാ​ഴ്ച​ശ​ക്തി ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചി​ല​ർ നി​ത്യ​മാ​യ അ​ന്ധ​ത​യി​ലേ​ക്കു പ​തി​ക്കു​ക​യും ചെ​യ്യാം.ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, റെ​റ്റി​ന​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ചി​ല കോ​ശ​ങ്ങ​ളെ പ്ര​കാ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ന്ന​വ​യാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മോ എ​ന്ന​താ​ണ് ഗ​വേ​ഷ​ക​രു​ടെ അ​ന്വേ​ഷ​ണം. മ​നു​ഷ്യ​രു​ടെ കാ​ഴ്ച​ശ​ക്തി സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ആ​ൽ​ഗ​ക​ളി​ലെ പ്രോ​ട്ടീ​നി​നെ​ക്കു​റി​ച്ചു​ള്ള അ​റി​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യാ​ണ് ഇ​വി​ടെ തു​റ​ന്നു​കി​ട്ടു​ന്ന​ത്.

സൂ​ക്ഷ്മ​ജീ​വി​ക​ൾ സാ​ധ്യ​ത​ക​ളു​ടെ ക​ല​വ​റ​

ആ​ൽ​ഗ​ക​ളി​ൽ​നി​ന്ന് മ​നു​ഷ്യ​ന്‍റെ മ​സ്തി​ഷ്ക​ത്തി​ലേ​ക്കു​ള്ള ശാ​സ്ത്ര​യാ​ത്ര മ​റ്റൊ​രു പ്ര​ധാ​ന സ​ത്യം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. പ്ര​കൃ​തി​യി​ലെ സൂ​ക്ഷ്മ ജീ​വ​ജാ​ല​ങ്ങ​ൾ മ​നു​ഷ്യ​ന് ഇ​നി​യും അ​റി​യാ​ത്ത അ​നേ​കം സാ​ധ്യ​ത​ക​ളു​ടെ ക​ല​വ​റ​യാ​ണ്. ആ​ൽ​ഗ​ക​ൾ, ബാ​ക‌്ടീ​രി​യ​ക​ൾ, കു​മി​ളു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ ഭ​ക്ഷ്യോ​ത്പാ​ദ​നം, ഔ​ഷ​ധ​നി​ർ​മാ​ണം, പ​രി​സ്ഥി​തി​സം​ര​ക്ഷ​ണം, ജൈ​വ​സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

ല​ളി​ത​മാ​യ ഒ​രു ജീ​വി​യി​ൽ ക​ണ്ടെ​ത്തു​ന്ന പ്ര​തി​ഭാ​സം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ ജീ​വി​ക​ളി​ൽ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നു പ​ഠി​ക്കു​മ്പോ​ൾ പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്ക​പ്പെ​ടു​ന്നു. ഇ​ന്ന് അ​ടി​സ്ഥാ​ന​പ​ര​മാ​യ അ​റി​വാ​യി തോ​ന്നു​ന്ന ഒ​രു ക​ണ്ടെ​ത്ത​ൽ നാ​ളെ​യൊ​രു പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ടി​ത്ത​റ​യാ​യേ​ക്കാം.

അ​ടു​ത്ത വ​ലി​യ ക​ണ്ടെ​ത്ത​ൽ കേ​ര​ള​ത്തി​ലോ?

ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളി​ലും ശാ​സ്ത്ര​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ മ​റ​ഞ്ഞു​കി​ട​ക്കു​ന്നു. കേ​ര​ള​ത്തി​ലെ കു​ള​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും നെ​ൽ​പ്പാ​ട​ങ്ങ​ളി​ലും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം വൈ​വി​ധ്യ​മാ​ർ​ന്ന സൂ​ക്ഷ്മ​ജീ​വി​ക​ൾ സ​മൃ​ദ്ധ​മാ​യി കാ​ണ​പ്പെ​ടു​ന്നു. അ​വ​യു​ടെ ജൈ​വ​വൈ​വി​ധ്യ​വും സ​വി​ശേ​ഷ​ത​ക​ളും ശാ​സ്ത്രീ​യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. അ​തി​ന് ആ​വ​ശ്യ​മാ​യ​ത് കൗ​തു​കം, ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​നം, കൃ​ത്യ​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ, ദീ​ർ​ഘ​കാ​ല ഗ​വേ​ഷ​ണം, വി​വി​ധ ശാ​സ്ത്ര​മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം എ​ന്നി​വ​യാ​ണ്.

 (പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ധ്യാ​പ​ക​നാ​ണ് ലേ​ഖ​ക​ൻ)

Tags : Algae HumanBrain MajorEnigma Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up