ഫ്ളാറ്റുകൾ പൊളിക്കുന്നതിലെ നേട്ടമെന്ത്?
Saturday, October 19, 2019 11:28 PM IST
കോടിക്കണക്കിനാളുകൾക്ക് വാസസ്ഥലം ഇല്ലാതിരിക്കേ മരടിൽ ശതകോടികൾ മുടക്കി പണിത നാനൂറോളം ഫ്ളാറ്റുകൾ പൊളിച്ചു നീക്കുന്നതുകൊണ്ട് കേരളജനതയ്ക്കോ രാജ്യത്തിനോ എന്താണു നേട്ടം? ഈ ഫ്ളാറ്റുകൾ നീക്കം ചെയ്താൽ വെള്ളപ്പൊക്കവും ആൾനാശവും ഇല്ലാതാകുമോ? കഴിഞ്ഞയാണ്ടിലെയും ഈയാണ്ടിലെയും വെള്ളപ്പൊക്കത്തിൽ ഈ ഫ്ളാറ്റുകളുടെ സമീപത്തെങ്കിലും ആൾനാശമുണ്ടായിട്ടില്ല.
നിയമം തെറ്റിച്ച് ഈ ഫ്ളാറ്റുകൾ നിർമിച്ചതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ അഴിമതിയാണ്. അവരെ നിയന്ത്രിക്കാൻ ഭരണക്കാർക്കോ കോടതിക്കോ സാധിക്കുന്നില്ല. അധ്വാനിച്ചു സമ്പാദിച്ച പണം മിച്ചംവച്ച് വാസസ്ഥലം വാങ്ങിയതാണോ തെറ്റ്? കോടതിവിധി നടപ്പാക്കുന്പോൾ അവിടെ താമസിക്കുന്നവരുടെ മൗലികാവകാശങ്ങളും നിഷേധിക്കപ്പെടുന്നില്ലേ?
ടി.ജി. സാമുവേൽ, കോട്ടയം