Letters
അ​​പ​​ക​​ടം വ​​രു​​ന്പോ​​ൾ മാ​​ത്രം ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​റ്റാ​​ൽ പോ​​രാ
Monday, February 24, 2020 11:46 PM IST
എ​​ത്ര​​യെ​​ത്ര വാ​ഹ​നാ​​പ​​ക​​ട​​ങ്ങ​​ളാ​​ണ് കേ​ര​ള​ത്തി​ൽ ഓ​​രോ ദി​​വ​​സ​​വു​മു​ണ്ടാ​കു​​ന്ന​​ത്. ​ഇ​​തി​​നെ​​ല്ലാം ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ ഡ്രൈ​​വ​​ർ​​മാ​​ർ ആ​​ണെ​​ങ്കി​​ലും ഇ​​വ​​രെ​​യെ​​ല്ലാം ന​​യി​​ക്കാ​​നും ത​​ള​​യ്ക്കാ​​നും വാ​​ഹ​​ന​ഗ​​താ​​ഗ​​ത വ​​കു​​പ്പും പോ​​ലീ​​സും ​ഉ​​ണ്ട​​ല്ലോ ഇ​​വി​​ടെ. കു​​റെ റോ​​ഡ​​പ​​ക​​ട​​ങ്ങ​​ൾ മ​​നു​​ഷ്യ​​നി​​ർ​​മി​​ത​​മാ​​ണ്.​ ചി​​ല​​ർ മ​​ന​​സു വ​​ച്ചാ​​ൽ ഇ​​തു നി​​ർ​​ത്താ​​വു​​ന്ന​​തേ​​യു​​ള്ളൂ.

ബൈ​​ക്കു​​ക​​ള​​ട​​ക്ക​​മു​​ള്ള ചെ​​റു​​തും വ​​ലു​​തു​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ സ്പീ​ഡ് ഗ​വ​ർ​ണ​ർ ക​​ർ​​ക്ക​​ശ​​മാ​​യി ന​​ട​​പ്പാ​​ക്കു​​ക.​​ റോ​​ഡു​​ക​​ളി​​ൽ കാ​​മ​​റ​​ക​​ളും റെ​​ഡാ​​റു​​ക​​ളും സ്ഥാ​​പി​​ച്ച് അ​​ന്യാ​​യ​​മാ​​യ വേ​​ഗ​​ത്തി​​ൽ പാ​​യു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളെ വ​​രു​​തി​​യി​​ലാ​​ക്കു​​ക. ഒ​​രു ഹെ​​ഡ് ലൈ​​റ്റ് മാ​ത്ര​മി​​ട്ട് ഓ​​ടി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ വ​​ലി​​യ അ​​പ​​ക​​ട​​ങ്ങ​​ളാ​​ണ് വി​​ളി​​ച്ചുവ​​രു​​ത്തു​​ന്ന​​ത്. ​ഇ​​തി​​ന് പ​​രി​​ഹാ​​രം വേ​​ണം.

മ​​ദ്യ​​വും മ​​യ​​ക്കു​​മ​​രു​​ന്നും സാ​​ധാ​​ര​​ണ​​മാ​​യി​​രി​​ക്കു​​ന്നു. എ​​ല്ലാ ടൗ​​ണി​​ലും ഗ്രാ​​മീ​​ണ റോ​​ഡി​​ലും മൊ​​ബൈ​​ൽ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ഡ്രൈ​​വ​​ർ​​മാ​​രു​​ടെ വി​​ള​​യാ​​ട്ട​മു​ണ്ട്. അ​​പ്പോ​​ൾ മ​​ദ്യ​​വും മ​​യ​​ക്ക് മ​​രു​​ന്നും ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള​​വ​​രു​​ടെ കാ​​ര്യം പ​​റ​​യാ​​നു​​ണ്ടോ. ​മ​​റ്റ് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​വ​​ർ​​ യ​​മ​​നാ​​ണ്. വ​​ൻ അ​​പ​​ക​​ടം വ​​രു​​ന്പോ​​ൾ മാ​​ത്രം ന​​മ്മു​​ടെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഉ​​ണ​ർ​ന്നെ​ണീ​​​റ്റാ​​ൽ പോ​​ര.

കാ​​വ​​ല്ലൂ​​ർ ഗം​​ഗാ​​ധ​​ര​​ൻ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട