ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം
Thursday, March 5, 2020 11:42 PM IST
കഴിഞ്ഞദിവസം തിരുവനന്തപുരത്തു കെഎസ്ആർ ടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് എന്ന തോന്ന്യവാസത്തെ വിശേഷിപ്പിക്കേണ്ടത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം എന്നാണ്. പണിമുടക്കിനു കാരണം എന്തു തന്നെ ആയിക്കോട്ടെ, അവശ്യ സർവീസ് പട്ടികയിൽ വരുന്ന കെഎസ്ആർടിസിയിലെ ജീവനക്കാക്ക് ഒരു മുന്നറിപ്പുമില്ലാതെ സമരം നടത്തി ജനങ്ങളെ പെഴുവഴിയിലാക്കാൻ ആരാണ് അധികാരം നൽകിയത്?
മിന്നൽ പണിമുടക്ക് നടത്തിയതു കണ്ടില്ല എന്നുവച്ചാലും നടുറോഡിൽ ബസുകൾ നിർത്തി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ രീതി അഹകാരത്തിന്റെ നേർചിത്രമാണ്. സമരം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ അത് മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാവരുത്. മിന്നൽ പണിമുടക്ക് എന്ന കെ എസ് ആർ ടി സി ജീവനക്കാരുടെ അഹങ്കാരത്തിന്റെ ഫലമായി ഒരു ജീവൻകൂടി നഷ്ടമായി. സാധാരണക്കാരുടെ പണം വാരിക്കോരി നൽകി നിലനിർത്തി പോകുന്ന കെ എസ് ആർ ടി സി ജനങ്ങളോടുള്ള പ്രതിബന്ധത മറക്കരുത്.
യൂണിയൻ പിൻബലം നോക്കാതെ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണം. ഇല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും.
അജയ് എസ് കുമാർ, പ്ലാവോട്, തിരുവനന്തപുരം