പരീക്ഷകൾ ഓണ്‍ലൈനാക്കണം
Tuesday, March 10, 2020 11:15 PM IST
ലോകമാകെ കോവിഡ് 19 പടർന്നുപിടിക്കുന്പോൾ വ്യത്യസ്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടികൾ പ്രശംസനീയമാണ്. രോഗത്തിന്റെ വ്യാപനം തടയുന്നതിനുവേണ്ടി പല ഐടി കന്പനികളും ഉദ്യോഗസ്ഥരോട് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. പല വിദേശ രാഷ്ട്രങ്ങളിലും ക്ലാസുകൾ ഒൗണ്ലൈനായി കഴിഞ്ഞു.
കേരളത്തിൽ പരീക്ഷക്കാലമായതുകൊണ്ട് കൊറോണ പടരാൻ സാധ്യതയുള്ള പ്രദേശത്തെ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാൻ അവസരമൊരുക്കണം. സേ പരീക്ഷ എഴുതാമെന്നാണ് സർക്കാർ അറിയിച്ചത്. മേയ് മാസത്തിൽ തന്നെ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ സേ പരീക്ഷ തുടക്കം മുതലേ പഠിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കും. ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ ആവിഷ്കരിക്കണം.
സയ്യിദ് അനസ് ബുഖാരി, കൂരിയാട്