സോഷ്യൽ മീഡിയ ശരിയായി ഉപയോഗിക്കണം
Thursday, March 19, 2020 11:56 PM IST
കൊറോണ പോലെയുള്ള ദുരന്തങ്ങൾ നാട്ടിൽ സംഭവിക്കുന്പോൾ വിവരങ്ങൾക്കായി പലരും ആശ്രയിക്കുന്നത് വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളെയാണ്. സോഷ്യൽ മീഡിയയിലൂടെ ആധികാരികവും സത്യസന്ധവുമായ വിവരങ്ങൾ കൈമാറാൻ കഴിഞ്ഞാൽ ഒരുപാട് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ കഴിയും.
സർക്കാർ തലത്തിൽ ജില്ലാ കളക്ടർമാർ ജില്ലയിലെ സജീവ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെ യോഗം വിളിച്ചുകൂട്ടി വേണ്ട പൊതു നിർദേശങ്ങൾ നൽകുകയും അവരെ ബോധവത്കരിക്കുകയും ചെയ്താൽ ദുരന്തങ്ങളിൽ സർക്കാരിനും ജനങ്ങൾക്കും വലിയ ഒരു താങ്ങും സഹായവും ആകും. സാന്പത്തിക ബാധ്യത ഇല്ലാതെ വേഗം ജനങ്ങളിലേക്ക് കൃത്യമായി വിവരങ്ങൾ എത്തിക്കാനും കഴിയും. വ്യാജ സന്ദേശങ്ങൾ തടയാനും സഹായിക്കും. അതിനാൽ ഓരോ ജില്ലയിലെയും വാട്സാപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളുടെ അഡ്മിന്മാരുടെ യോഗം അതതു ജില്ലാ കളക്ടർമാർ വിളിച്ചു കൂട്ടണം.
ജയിംസ് മുടിക്കൽ, തൃശൂർ.