പ്രത്യേക സെൽ നിർത്തലാക്കരുത്
Thursday, July 2, 2020 11:41 PM IST
ഒഴിവുകൾ കണ്ടെത്താനുള്ള സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ എംപ്ലോയ്മെന്റ് സെൽ (ബി) നിർത്തലാക്കാനുള്ള നീക്കം പട്ടികജാതിപട്ടികവർഗ ജനവിഭാഗങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ ജോലിഭാരം ക്രമീകരിക്കുന്നതു സംബന്ധിച്ച സമിതിയുടെ ശിപാർശപ്രകാരമാണ് 87 വകുപ്പുകളിലെ വാർഷിക അവലോകനവും പട്ടികവിഭാഗക്കാരുടെ നിയമനങ്ങളും പരിശോധിക്കുന്ന സെല്ലിനെ എ സെക്ഷനിൽ ലയിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.
പട്ടികവിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകൾ പിഎസ്സിയിൽ റിപ്പോർട്ടു ചെയ്യുന്നില്ല എന്ന ആക്ഷേപം നിലനിൽക്കേ ഈ വിഭാഗങ്ങൾക്കായുള്ള നിയമനങ്ങൾ പരിശോധിക്കുന്ന സെൽ ഇല്ലാതാവുന്നതു സംവരണ നിയമം അട്ടിമറിക്കപ്പെടുന്നതിനും സ്പെഷൽ റിക്രൂട്ട്മെന്റ് നടക്കാതാവുന്നതിനും കാരണമാവുമെന്ന ആശങ്കയിലാണ് ആളുകൾ. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് പട്ടിക വിഭാഗക്കാരുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനു തയാറാവണം.
സുരേഷ് മൈലാട്ടുപാറ, മുൻ സംസ്ഥാന പ്രസിഡന്റ്
ഭാരതീയ വേലൻ സൊസൈറ്റി