പ്രവാസികളുടെ പ്രവൃത്തിപരിചയം നാടിനു മുതൽക്കൂട്ടാവണം
Monday, July 13, 2020 12:07 AM IST
ഡ്രീം കേരള പദ്ധതിയിൽ കോവിഡ് പ്രതിസന്ധി കാലത്തു പ്രവാസലോകത്ത് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മാസ വരുമാനം ലഭിക്കുന്ന തരത്തിൽ ഉള്ള പദ്ധതി ആവിഷ്കരിക്കുവാൻ ഭരണ പ്രതിപക്ഷ കൂട്ടായ്മ അനിവാര്യമാണ്.
ഡ്രീം കേരള വാക്കുകളിൽ ഒതുങ്ങാതിരിക്കാൻ, പ്രവാസികളെ അവരുടെ തൊഴിൽ നൈപുണ്യം പരിഗണിച്ചുകൊണ്ട് പ്രാദേശിക സഹകരണാടിസ്ഥാനത്തിൽ ചെറുകിട ഇടത്തരം രംഗത്ത് വരുമാനം ലഭിക്കുന്ന പദ്ധതികൾ പരിഗണിക്കണം.
പ്രവാസികളുടെ പ്രവൃത്തി പരിചയം നാടിനു മുതൽക്കൂട്ടായി മാറ്റുന്ന തരത്തിൽ വികസനരംഗത്തു പുത്തൻ ചുവടുവയ്പ്പുകൾ സൃഷ്ടിക്കാൻ സാധിക്കണം. സാധാരണ പ്രഖ്യാപനങ്ങൾ പോലെ അല്പായുസ് മാത്രമാകാതെ പ്രായോഗികമായി വികസനം യാഥാർഥ്യമാകട്ടെ .
സുനിൽ തോമസ് , റാന്നി,