സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു
1265220
Sunday, February 5, 2023 11:22 PM IST
മംഗലപുരം: സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് തോറ്റംപാട്ടുകാരൻ മരിച്ചു. തോന്നയ്ക്കൽ ദേശീയപാതയിൽ ചെമ്പകമംഗലത്തിനടുത്ത് കാരിക്കുഴി നവധാര ജംഗ്ഷനിൽ ഇന്നലെ രാവിലെ പതിനൊന്നിനുണ്ടായ അപകടത്തിൽ ഊരുപൊയ്ക സുഗതാ ഭവനിൽ ശിവാനന്ദൻ(70) ആണ് മരിച്ചത്. ചെമ്പകമംഗലത്ത് നിന്ന് വീട്ടിലേക്ക് പോകുംവഴി അതേദിശയിൽ വന്ന കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ശിവാനന്ദനെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സുഗതയാണ് ഭാര്യ. മക്കൾ: അനീഷ്കുമാർ, അനുഷാനന്ദ്. മരുമക്കൾ: ബിജു, സുരഭി.