തിരുവനന്തപുരം: നഗരസഭ വിവിധ പ്രദേശങ്ങളില്‍ നടന്ന നൈറ്റ് സ്ക്വാഡില്‍ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് 9,090/ രൂപ പിഴ ഈടാക്കി. ഡേ സ്ക്വാഡില്‍ ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, കണ്ണമ്മൂല, വഞ്ചിയൂര്‍, പേട്ട, ശംഖുമുഖം, ചാക്ക, പാളയം എന്നിവിടങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയും നടത്തി.
ആകെ 32,050/ രൂപ പിഴ ഈടാക്കി നോട്ടീസ് നല്കി. മേയര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ശംഖുമുഖം ഓള്‍ഡ് കോഫി ഹൗസില്‍ നിന്നുള്ള മലിനജലം പൊതു ഇടത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. 10,10രൂപ പിഴ ടാക്കി. ഉള്ളൂര്‍ വാര്‍ഡില്‍ പൊതുനിരത്തിലേക്ക് മാലിന്യം ഒഴുക്കിവിട്ട തട്ടുകടയ്ക്ക് 5,010/ രൂപയും ഈടാക്കി