അ​പ​ക​ട​ഭീ​ഷ​ണി​ ഉയ​ര്‍​ത്തി പൊ​ളി​ഞ്ഞ സ്ലാ​ബു​ക​ള്‍
Sunday, August 4, 2024 5:58 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ൽ തൊ​ഴു​ക്ക​ൽ വാ​ർ​ഡി​ൽ വ​ഴു​തൂ​ർ പ​ന്ത​പ്ലാ​വി​ള നി​ന്നും ഏ​റ​ത്തു​വീ​ട് കു​ള​ത്തി​ലേ​ക്കു​ള്ള ചാ​ന​ൽ ബ​ണ്ടു റോ​ഡി​ലെ പൊ​ട്ടി​യ സ്ലാ​ബ് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു. നാ​ല​ടി​യി​ല്‍ കൂ​ടു​ത​ൽ താ​ഴ്ച​യു​ള്ള ക​നാ​ലി​ന്‍റെ മു​ക​ളി​ലെ സ്ലാ​ബാ​ണ് പൊ​ട്ടി പൊ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.


മാ​ത്ര​മ​ല്ല, ബ​ണ്ടു റോ​ഡു തു​ട​ങ്ങു​ന്ന​തു​മു​ത​ൽ ഏ​റ​ത്തു​വീ​ട് കു​ളം​വ​രെ​യു​ള്ള സ്ലാ​ബു​ക​ൾ ഏ​താ​ണ്ട് 40 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു നി​ർ​മ്മി​ച്ച​വ​യാ​ണ്. ഇ​വ​യി​ല്‍ പ​ല​തും ജീ​ര്‍​ണ്ണാ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ത​ദ്ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.