ഇരുമുന്നണികളും വർഗീയത പറഞ്ഞ് വികസനം തടയുന്നു: ശിവസേന
1567749
Monday, June 16, 2025 5:36 AM IST
നിലന്പൂർ:എൽഡിഎഫും യുഡിഎഫും വർഗീയത പറഞ്ഞു വികസനം തടയുന്നുവെന്ന് ശിവസേന. ശിവസേന കേന്ദ്രത്തിലും കേരളത്തിലും എൻഡിഎ മുന്നണിക്കൊപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ പറഞ്ഞു. എൻഡിഎയുടെ വികസന മുദ്രാവാക്യം അട്ടിമറിക്കാൻ എൽഡിഎഫും യുഡിഎഫും വർഗീയതയെ കൂട്ടുപിടിക്കുകയാണ്. മണ്ഡലത്തിൽ വിഭജന രാഷ്ട്രീയം കൊണ്ടുവന്ന് വികസന അജണ്ടയ്ക്ക് തടയിടുകയാണ് ഇവർ.
ജമാഅത്തെ ഇസ്ലാമിയുമായും പിഡിപി- വെൽഫെയർ പാർട്ടി എന്നിവരുമായി കൂട്ടുകെട്ടുണ്ടാക്കി അവരുടെ വർഗീയ നിലപാട് പരസ്യമാക്കിയിരിക്കുകയാണ്. നിലന്പൂരിൽ മത്സരിക്കുന്ന മുന്നണി എൻഡിഎ മാത്രമാണെന്നും ഹരികുമാർ പറഞ്ഞു. നിലന്പൂരിൽ ശിവസേന മത്സരരംഗത്തുണ്ടെന്ന് ചില വ്യാജൻമാർ പ്രചാരണം നടത്തുകയാണ്.
വാർത്താസമ്മേളനത്തിൽ ശിവസേന മലപ്പുറം ജില്ലാ പ്രസിഡന്റ് രാജേഷ് കാടാന്പുഴ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജിമോൻ അമരന്പലം, സുരേഷ് മണ്ണാർക്കാട്, ബാബുരാജ് കുന്നമംഗലം, വിജേന്ദ്രകുമാർ, സുരേഷ് വണ്ടൂർ, ടി.ഡി. സന്തോഷ് എന്നിവർ പങ്കെടുത്തു.