പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോണ് അനുവദിക്കില്ല
1568097
Tuesday, June 17, 2025 7:58 AM IST
നിലന്പൂർ: ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർ പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. അതിനാൽ വോട്ടർമാർ ബൂത്തുകളിൽ മൊബൈൽ ഫോണ് കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അഭ്യർഥിച്ചു.