കേരള ബുക്ക് ഓഫ് റിക്കാർഡിന്റെ നിറവിൽ കടന്നമണ്ണ ശ്രീനിവാസൻ
1567757
Monday, June 16, 2025 5:46 AM IST
മങ്കട: അനുഷ്ഠാന കലയായ കളമെഴുത്തുപാട്ടിനെ ശിൽപശാലകളിലൂടെ ജനകീയമാക്കിയ കലാകാരൻ കടന്നമണ്ണ ശ്രീനിവാസന് കേരള ബുക്ക് ഓഫ് റിക്കാർഡ് അംഗീകാരം. കോളജുകളിലും സ്കൂളുകളിലും സോഷ്യൽ മീഡിയകളിലുമായി 255 കളംപാട്ട് ശിൽപശാലകൾ പൂർത്തിയാക്കിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
എറണാകുളം മഹാരാജാസ് കോളജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉൾപ്പെടെ നിരവധി കോളജുകളിലും സ്കൂളുകളിലുമായി ശ്രീനിവാസന്റെ കളംപാട്ട് ശിൽപശാല സംഘടിപ്പിച്ചിട്ടുണ്ട്. റിക്കാർഡ് സർട്ടിഫിക്കറ്റും പുരസ്കാരവും സിനിമ പിന്നണി ഗായിക രാധിക അശോക് സമ്മാനിച്ചു.