കോഴിഫാം കത്തിനശിച്ചു; കർഷകന് ധനസഹായം നൽകി
1568100
Tuesday, June 17, 2025 7:58 AM IST
പെരിന്തൽമണ്ണ: കോഴിഫാം കത്തിനശിച്ച സംഭവത്തിൽ കർഷകന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സഹായധനം നൽകി. എടത്തനാട്ടുകര സ്വദേശി സമീർ തയ്യിലിന്റെ കോഴിഫാം കത്തിനശിച്ച് 2700 ലധികം കോഴിക്കുഞ്ഞുങ്ങൾ ചത്തിരുന്നു. ഏകദേശം മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
സാന്പത്തിക പ്രതിസന്ധി നേരിടുന്ന ഇദ്ദേഹത്തിന്റെ ഫാം പുനർനിർമാണത്തിനായാണ് അസോസിയേഷൻ സമാഹരിച്ച സഹായധനം പി. അബ്ദുൾഹമീദ് എംഎൽഎ കൈമാറിയത്. ചടങ്ങിൽ കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ ലീഗൽ അഡ്വൈസർ ഉമ്മർ, സ്റ്റേറ്റ് ട്രഷറർ സൈദ് മണലായ, വൈസ് പ്രസിഡന്റ് ഹുസൈൻ വടക്കൻ, നേതാക്കളായ ഷെബീർ പുളിങ്കാവ്, മുസ്തഫ മണ്ണാർമല, ആസിഫ് കരുവാരകുണ്ട് തുടങ്ങിയവർ പങ്കെടുത്തു.