"തപാൽ മേഖലയെ തകർക്കുന്ന പരിഷ്കാരങ്ങൾ പിൻവലിക്കണം’
1568101
Tuesday, June 17, 2025 7:58 AM IST
പെരിന്തൽമണ്ണ: തപാൽ മേഖലയെ തകർക്കുന്ന പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് എൻഎഫ്പിഇ പെരിന്തൽമണ്ണ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ വികലമായ പരിഷ്കാരങ്ങളുടെ ഭാഗമായി നിരവധി ആർഎംഎസ് ഓഫീസുകൾ ഇതിനകം പൂട്ടികഴിഞ്ഞു. ഇത്തരം നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും ജിഡിഎസ് ജീവനക്കാർ അടക്കമുള്ളവരുടെ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്നും സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
സിഐടിയു ഏരിയ സെക്രട്ടറി എം. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. പി. രാജേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കോണ്‍ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി. രാജേഷ്, എൻഎഫ്പിഇ ഡിവിഷണൽ പ്രസിഡന്റ് ഇ. കൃഷ്ണപ്രസാദ്, വി.എം. രാമാനുണ്ണി, കെ.സി. ശശിധരൻ, കെ. പ്രസാദ്, ബിന്ദു, വിജയകുമാരി, പി. ഷിജിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി. രാജേഷ് (പ്രസിഡന്റ്), പി. ഷിജിൻ (സെക്രട്ടറി), കെ. പ്രസാദ് (ട്രഷറർ).