അ​ങ്ങാ​ടി​പ്പു​റം: ല​ഹ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ അ​ണി​ചേ​ർ​ന്ന് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും ല​ഹ​രി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​വ​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

ര​ണ്ടു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ ശി​ൽ​പ​ശാ​ല​യി​ൽ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടെ വ്യ​ത്യ​സ്ത ക​ർ​മ​പ​ദ്ധ​തി​ക​ളും ത​യാ​റാ​ക്കി.

സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രാ​യ പി.​കെ.​ഫാ​സി​ൽ, പി.​റാ​സി​ഖ് എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

ശി​ൽ​പ​ശാ​ല പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ടി.​ബി​ജു, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, അ​ങ്ങാ​ടി​പ്പു​റം ഫോ​ർ ലൈ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി.​നൗ​ഫ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.