ഉന്നത വിജയികളെ എംഎസ്എഫ് അനുമോദിച്ചു
1568102
Tuesday, June 17, 2025 7:58 AM IST
പെരിന്തൽമണ്ണ: പാതായ്ക്കര മേഖല എംഎസ്എഫ് കമ്മിറ്റി മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സലീം കുരുവന്പലം ഉദ്ഘാടനം ചെയ്തു.വാർഡ് എംഎസ്എഫ് പ്രസിഡന്റ് സി. നസീഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ അഡ്വ. നജ്മ തബ്ഷീറ, നഗരസഭ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, എസ്ടിയു നിയോജക മണ്ഡലം പ്രസിഡന്റ് തെക്കത്ത് ഉസ്മാൻ, മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നാലകത്ത് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
മേലാറ്റൂർ: എസ്എസ്എൽസി, സിബിഎസ്ഇ, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ മേലാറ്റൂർ കാട്ടുചിറ 16 -ാംവാർഡ് യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മെന്പർ യു.ടി. മുൻഷിറിന്റെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. ചടങ്ങിൽ യൂത്ത് ലീഗ് സെക്രട്ടറി സനൂബ്, ഹമീദ് പുൽപാറ, ടി.കെ. സക്കീർ, സി.ടി. ഷാഫി, റഷീദ്, സലീം ജൗഹർ, റംഷീദ്, യൂത്ത് ലീഗ് ട്രഷറർ എം. നിഷാദ് എന്നിവർ സംബന്ധിച്ചു.