പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന്
1567759
Monday, June 16, 2025 5:46 AM IST
അങ്ങാടിപ്പുറം: സഹകരണ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കാനും പുന:ക്രമീകരിക്കാനും റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച പെൻഷൻ പരിഷ്കാര സമിതിയുടെ റിപ്പോർട്ടിൻ മേൽ ചർച്ചയല്ല പെൻഷൻ പരിഷ്കരണവും ഡിഎയുമാണ് ആവശ്യമെന്ന് കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. അങ്ങാടിപ്പുറത്ത് ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി.എം. രവീന്ദ്രനാഥൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ടി.മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.രാധാകൃഷ്ണൻ, കെ. അലവി, പി.ടി. ജയദേവൻ, ടി.എൻ. വാസുദേവൻ, വി.വി. അബ്ദുറഹിമാൻ, ജോസ് ചുങ്കത്തറ, സ്റ്റെല്ല നിലന്പൂർ, എം.എ. ദിനേശൻ, വി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.