തേക്ക് മരം ഭീഷണിയാകുന്നു
1567756
Monday, June 16, 2025 5:46 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗര മധ്യത്തിലെ ടൗണ്‍ സ്ക്വയറിനകത്ത് പാലക്കാട് - കോഴിക്കോട് ദേശീയപാതയോട് ചേർന്ന് നിൽക്കുന്ന വൻ തേക്കുമരം അപകട ഭീഷണിയുയർത്തുന്നു. തേക്ക് മരത്തിന് താഴെയായി ട്രാൻസ്ഫോർമറും സ്ഥിതി ചെയ്യുന്നു.
ഇരുചക്ര വാഹനങ്ങളും കാറുകളും ഇതിനടുത്ത് പാർക്ക് ചെയ്യുന്നതും പതിവാണ്. കാൽനട യാത്രക്കാരും ഇതിലൂടെ കടന്നുപോകാറുണ്ട്.
പൂത്തുലഞ്ഞ് നിൽക്കുന്ന തേക്ക് മരം ശക്തമായ കാറ്റടിച്ചാൽ പൊട്ടി വീഴാൻ സാധ്യതയുണ്ട്. നഗരസഭയുടെ അധീനതയിലുള്ള തേക്കുമരത്തിന്റെ കൊന്പുകൾ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.