റോഡുകൾ തകർന്നതിൽ നഗരസഭാധ്യക്ഷക്ക് പരാതി നൽകി
1568096
Tuesday, June 17, 2025 7:58 AM IST
മഞ്ചേരി: എലന്പ്ര വാർഡിലെ തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി മരുന്നൻ മുഹമ്മദ്, അഷ്റഫ് മഞ്ചേരി എന്നിവർ നഗരസഭാ അധ്യക്ഷക്ക് പരാതി നൽകി. എലന്പ്ര-ഇടിഞ്ഞിലുമ്മൽ-ചെറുകുളം പള്ളിറോഡ്, എലന്പ്ര - കുഴലംപറന്പ് റോഡ്, കുഴലംപറന്പ്-തൊട്ടുപൊയിൽ പള്ളിപ്പടി റോഡ്, ചെറുകുളം-പള്ളിപ്പടി - വീന്പുംകുന്ന്, കാരാപ്പരന്പ് - എലിക്കോട് - കുണ്ടടിയിൽ റോഡ് എന്നിവയാണ് തകർന്നത്.
വാർഡിനോട് നഗരസഭ അനുവർത്തിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 19-ാം വാർഡിലെ ലക്ഷംവീട് കോളനി റോഡിന്റെ ഭിത്തി തകർന്നത് സംബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന താലൂക്ക് അദാലത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ മന്ത്രി ആവശ്യപ്പെട്ടിട്ടുപോലും നടപടിയെടുക്കാൻ നഗരസഭ തയാറായിട്ടില്ല. തകർന്ന റോഡുകളിൽ വാഹന ഗതാഗതം മാത്രമല്ല, കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.