ഐ​ടി​ഐ കെ​ട്ടി​ട നി​ർ​മാ​ണം സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നം
Wednesday, February 8, 2023 12:11 AM IST
നാ​ദാ​പു​രം: വ​ള​യം ഗ​വ. ഐ​ടി​ഐ കെ​ട്ടി​ട നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചു.
കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്തി വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ, വ​ള​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ദീ​ഷ്, തൊ​ഴി​ൽ നൈ​പു​ണ്യം വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വീ​ണാ എ​ൻ. മാ​ധ​വ​ൻ ഐ​എ​എ​സ്, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​നോ​ദ്, പ്രി​ൻ​സി​പ്പാ​ൾ കെ. ​മി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ല​യ്ക്ക് വാ​ങ്ങി ന​ൽ​കി​യ ചെ​ക്കോ​റ്റ​യി​ലെ ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് എ​ട്ട​ര കോ​ടി​രൂ​പ ചി​ല​വി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ട​നി​ർ​മാ​ണ പ്രാ​രം​ഭ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വ​ള​യം ടൗ​ണി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ നി​ന്നും സ്വ​ന്തം​കെ​ട്ടി​ട​ത്തി​ലേ​ക്ക് ഐ​ടി​ഐ പ്ര​വ​ർ​ത്ത​നം മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.