കി​നാ​ലൂ​ർ ഉ​ഷ സ്കൂ​ളി​നു സ​മീ​പം തീ​പി​ടി​ത്തം
Tuesday, March 19, 2024 6:59 AM IST
ബാ​ലു​ശേ​രി: ബാ​ലു​ശേ​രി കി​നാ​ലൂ​ർ മ​ങ്ക​യം കൈ​ത​ച്ചാ​ലി​ൽ അ​ടി​ക്കാ​ടി​നു തീ​പി​ടി​ച്ച് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വാ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നു. ഇ​തേ സ​മ​യം ത​ന്നെ കി​നാ​ലൂ​ർ ഉ​ഷാ സ്കൂ​ളി​നു സ​മീ​പ​വും അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ച് ട്രാ​ൻ​സ്ഫോ​ർ​മ​റി​നും സി​ന്ത​റ്റി​ക്ക് ട്രാ​ക്കി​നും സ​മീ​പ​ത്തേ​ക്ക് തീ ​പ​ട​ർ​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ന​രി​ക്കു​നി അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ നി​ന്നും അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​സി. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു യൂ​ണി​റ്റും പേ​രാ​ന്പ്ര​യി​ൽ നി​ന്നും ഒ​രു യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി മൂ​ന്നു മ​ണി​ക്കൂ​ർ യ​ത്നി​ച്ച് തീ​യ​ണ​ച്ചു. സേ​നാം​ഗ​ങ്ങ​ളാ​യ എ​ൻ. ഗ​ണേ​ശ​ൻ, പി.​ഹ​മേ​ഷ്, അ​നൂ​പ്, ബി​പു​ൽ, വി​ജീ​ഷ് ജി​നു​കു​മാ​ർ, ര​ഞ്ജി​ത്ത്, സ​ജി​ത്കു​മാ​ർ, ര​ത്ന​ൻ, അ​നി​ൽ​കു​മാ​ർ, വി​ജ​യ​ൻ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പേ​രാ​ന്പ്ര നി​ല​യ​ത്തി​ൽ നി​ന്നും സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ സു​ജാ​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു യൂ​ണി​റ്റും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.