സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​രാ​ച​ര​ണം
Sunday, March 24, 2024 4:40 AM IST
കോ​ഴി​ക്കോ​ട് : സി​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​രാ​ച​ര​ണം ഇ​ന്ന് മു​ത​ല്‍ 31 വ​രെ ന​ട​ക്കും. കു​രു​ത്തോ​ല ഞാ​യ​റി​ൽ രാ​വി​ലെ 7.30ന് ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പോ​ടെ​യാ​ണ് വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.

പ്രോ​വി​ഡ​ൻ​സ് കോ​ൺ​വെ​ന്‍റി​ലാ​ണ് വെ​ഞ്ച​രി​പ്പ്. വൈ​കി​ട്ട് 5ന് ​ദി​വ്യ​ബ​ലി.​ പെ​സ​ഹാ വ്യാ​ഴ​മാ​യ 28-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ത്താ​ഴ​ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, 7 മു​ത​ൽ രാ​ത്രി 12 വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.29​ന് വൈ​കി​ട്ട് നാ​ലി​ന് കു​രി​ശി​ന്‍റെ വ​ഴി, പീ​ഢാ​നു​ഭ​വ അ​നു​സ്‌​മ​ര​ണ ശു​ശ്രൂ​ഷ.

30​ന് രാ​ത്രി 10.15ന് ​തീ, തി​രി, വെ​ള്ളം വെ​ഞ്ച​രി​പ്പ്, പെ​സ​ഹാ പ്ര​ഘോ​ഷ​ണം തു​ട​ർ​ന്ന് ഉ​യി​ർ​പ്പ് തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി. ഒ​മ്പ​തി​ന് ഉ​യി​ർ​പ്പ് തി​രു​നാ​ൾ, രാ​വി​ലെ എട്ടിന് ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.