ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Monday, March 25, 2024 12:46 AM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫ് മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ്യാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​ടി. ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​പി. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ കെ.​കെ. പാ​ർ​ത്ഥ​ൻ, കെ​പി​സി​സി അം​ഗം കെ.​പി. രാ​ജ​ൻ, പി.​എം. ജോ​ർ​ജ്, കോ​ര​ങ്കോ​ട്ട് മൊ​യ്തു, ശ്രീ​ധ​ര​ൻ ക​ക്ക​ട്ടി​ൽ, ഒ.​ടി ഷാ​ജി, കോ​വു​മ്മ​ൽ അ​മ്മ​ത്, തോ​മ​സ് കൈ​ത​കു​ളം, പി.​കെ. സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.