ചു​ര​ത്തി​ൽ വീ​ണ്ടും തീ​പി​ടി​ത്തം
Monday, March 25, 2024 12:46 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ വീ​ണ്ടും തീ​പി​ടി​ത്തം. ചി​പ്പി​ത്തോ​ടി​ന​ടു​ത്ത് തേ​ക്കും​തോ​ട്ടം ഭാ​ഗ​ത്താ​ണ് തീ​പ​ട​ർ​ന്ന​ത്. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ നി​ന്നു​ണ്ടാ​യ അ​ഗ്നി വ​ന​ത്തി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഹൈ​വേ പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​ന​പാ​ല​ക​രും താ​മ​ര​ശേ​രി പോ​ലീ​സും മു​ക്ക​ത്തു​നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യു​മെ​ത്തി തീ​യ​ണ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് തീ ​അ​ണ​ച്ച​ത്.