കെ.​കെ. ശൈ​ല​ജ​യെ നാ​ടു​ക​ട​ത്താ​ൻ മ​ന്ത്രി റി​യാ​സ് പാ​ടു​പെ​ടു​ന്നു: കെ.​കെ. ര​മ
Monday, March 25, 2024 12:46 AM IST
പേ​രാ​മ്പ്ര: കെ.​കെ. ശൈ​ല​ജ​യെ ഡ​ൽ​ഹി​യി​ലേ​ക്ക് നാ​ടു​ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ഉ​ള്ളി​ലി​രി​പ്പ് വ്യ​ക്ത​മാ​ണെ​ന്ന് കെ.​കെ. ര​മ എം​എ​ൽ​എ പ​റ​ഞ്ഞു. പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

റി​യാ​സി​ന്‍റെ ആ​ഗ്ര​ഹം ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല. ശൈ​ല​ജ മ​ട്ട​ന്നൂ​ർ എം​എ​ൽ​എ​യാ​യി തു​ട​രു​മെ​ന്നും ര​മ പ​റ​ഞ്ഞു. അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​വും വ​ട​ക​ര​യി​ലേ​ത്. ഷാ​ഫി പ​റ​മ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കു​മെ​ന്നും ര​മ കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ർ.​കെ. മു​നീ​ർ അ​ധ്യ​ക്ഷ​നാ​യി. മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. റ​സാ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ്, ഇ. ​അ​ശോ​ക​ൻ, രാ​ജീ​വ് തോ​മ​സ്, കെ.​എം സു​രേ​ഷ് ബാ​ബു, കെ.​എ. ജോ​സു​കു​ട്ടി, രാ​ജ​ൻ മ​രു​തേ​രി, ടി.​കെ.​എ. ല​ത്തീ​ഫ്, കെ.​കെ. വി​നോ​ദ​ൻ, പി.​കെ. രാ​ഗേ​ഷ്, ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, രാ​ജ​ൻ വ​ർ​ക്കി, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, എ​സ്. കെ. ​അ​സൈ​നാ​ർ, ടി.​പി. ച​ന്ദ്ര​ൻ, മ​നോ​ജ് എ​ടാ​ണി, വി.​ടി സൂ​ര​ജ്, അ​ർ​ജു​ൻ ക​റ്റ​യാ​ട്ട്, പു​തു​ക്കു​ടി അ​ബ്ദു​റ​ഹ്മാ​ൻ, മൂ​സ കോ​ത്ത​മ്പ്ര, സാ​യൂ​ജ് അ​മ്പ​ല​ക്ക​ണ്ടി, പി.​സി മു​ഹ​മ്മ​ദ് സി​റാ​ജ്, ശി​ഹാ​ബ് ക​ന്നാ​ട്ടി, പി.​എം പ്ര​കാ​ശ​ൻ, മോ​ഹ​ൻ​ദാ​സ് ഓ​ണി​യി​ൽ, ബാ​ബു ത​ത്ത​ക്കാ​ട​ൻ, വി.​വി ദി​നേ​ശ​ൻ, പി.​ടി അ​ഷ്റ​ഫ്, ടി.​പി മു​ഹ​മ്മ​ദ്, ഇ.​ടി സ​ത്യ​ൻ, കെ.​സി ര​വീ​ന്ദ്ര​ൻ, കെ.​പി റ​സാ​ഖ്, വി. ​ആ​ലീ​സ് മാ​ത്യൂ, റ​ഫീ​ഖ് ക​ല്ലോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.