കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടും
Tuesday, March 26, 2024 6:59 AM IST
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി സെ​ക്ഷ​നു കീ​ഴി​ലെ ആ​ർ​ഡ​ബ്ല്യൂ​എ​സ്എ​സ് കൊ​ടി​യ​ത്തൂ​ർ പ​ന്പ് ഹൗ​സി​ലെ പ​ന്പ് സെ​റ്റ് ത​ക​രാ​റി​ലാ​യ​തി​നാ​ൽ പ​ന്പ് ഹൗ​സി​ൽ നി​ന്നു​മു​ള​ള കു​ടി​വെ​ള​ള വി​ത​ര​ണ​ത്തി​ൽ ഇ​ന്ന് മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ഭാ​ഗീ​ക​മാ​യി ത​ട​സം നേ​രി​ടു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി കൊ​ടു​വ​ള്ളി അ​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

ച​ക്കി​ട്ട​പ്പാ​റ: വൈ​ദ്യു​ത സ​ബ്സ്റ്റേ​ഷ​നി​ൽ ഷ​ട്ട്ഡൗ​ണ്‍ കാ​ര​ണം പ​വ​ർ സ​പ്ലൈ ഇ​ല്ലാ​ത്ത​തി​നാ​ൽ 27, 28 തി​യ​തി​ക​ളി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ പെ​രു​വ​ണ്ണാ​മൂ​ഴി ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ നി​ന്നു​ള്ള ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങും. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലും ഫ​റൂ​ഖ് മു​നി​സി​പാ​ലി​റ്റി​യി​ലും സ​മീ​പ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലും (ബാ​ലു​ശേ​രി, ന​ന്മ​ണ്ട, ന​രി​ക്കു​നി, കാ​ക്കൂ​ർ, ചേ​ള​ന്നൂ​ർ, ക​ക്കോ​ടി, ത​ല​ക്കു​ള​ത്തൂ​ർ, കു​രു​വ​ട്ടൂ​ർ, കു​ന്ന​മം​ഗ​ലം, പെ​രു​വ​യ​ൽ, പെ​രു​മ​ണ്ണ, ഒ​ള​വ​ണ്ണ, ക​ട​ലു​ണ്ടി) ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ല അ​ഥോ​റി​റ്റി ഹെ​ഡ് വ​ർ​ക്സ് സ​ബ്ഡി​വി​ഷ​ൻ പെ​രു​വ​ണ്ണാ​മൂ​ഴി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.