തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, March 27, 2024 5:18 AM IST
കു​റ്റ്യാ​ടി: തൊ​ഴി​ലു​റ​പ്പി​ന്‍റെ മ​റ​വി​ൽ കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന് പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സ്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ചു​ചേ​ർ​ത്ത് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ​ട് വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് ഇ​റ​ങ്ങാ​ൻ പ​ര​സ്യ​മാ​യി ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നു പു​റ​മെ വി​വി​ധ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​നെ​തി​രേ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. സു​രേ​ഷ് പ​റ​ഞ്ഞു.