കു​ടി​വെ​ള്ള ക്ഷാ​മം: മേ​യ​ർ ഭ​വ​നി​ലേ​ക്കു മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും: എം.​ടി.​ര​മേ​ശ്
Wednesday, March 27, 2024 5:18 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ മേ​യ​ർ ഭ​വ​നി​ലേ​ക്കു മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​ടി. ര​മേ​ശ്. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ട് നാ​ളേ​റെ​യാ​യി​ട്ടും പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കാ​ത്ത ന​ഗ​ര​സ​ഭാ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​തെ അ​ഖി​ലേ​ന്ത്യാ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ് മേ​യ​ർ​ക്കും ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ​ക്കും ഏ​റെ താ​ൽ​പ​ര്യ​മെ​ന്നും എം.​ടി.​ര​മേ​ശ് പ​റ​ഞ്ഞു. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ചേ​റ്റൂ​ർ ബാ​ല​കൃ​ഷ്ണ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​കെ.​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ഹ​പ്ര​ഭാ​രി കെ.​നാ​രാ​യ​ണ​ൻ, ഹ​രി​ദാ​സ് പൊ​ക്കി​ണാ​രി, അ​ഡ്വ.​കെ.​വി.​സു​ധീ​ർ, പി.​ര​മ​ണീ​ഭാ​യ്, സ​ന്തോ​ഷ് കാ​ളി​യ​ത്ത്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ന​വ്യ ഹ​രി​ദാ​സ്, ടി.​ര​നീ​ഷ്, എ​ൻ.​ശി​വ​പ്ര​സാ​ദ്, സി.​എ​സ് സ​ത്യ​ഭാ​മ, സ​രി​ത പ​റ​യേ​രി, കെ.​ഗ​ണേ​ശ്, പ്ര​ശോ​ഭ് കോ​ട്ടൂ​ളി, ബി.​കെ.​പ്രേ​മ​ൻ, ടി. ​ച​ക്രാ​യു​ധ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.