വ​ര​ൾ​ച്ച​യി​ൽ ജ​ലം പാ​ഴാ​കു​ന്പോ​ഴും തി​രി​ഞ്ഞു​നോ​ക്കാ​തെ പേ​രാ​മ്പ്ര ജ​ല അ​ഥോ​റി​റ്റി
Wednesday, March 27, 2024 5:18 AM IST
ച​ക്കി​ട്ട​പാ​റ: ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന സ​മ​യ​ത്ത് ച​ക്കി​ട്ട​പാ​റ പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡി​ൽ ഹെ​ൽ​ത്ത് സ​ബ് സെ​ന്‍റ​റി​നു സ​മീ​പം പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ​നി​ന്ന് ച​ക്കി​ട്ട​പാ​റ​യി​ലേ​ക്ക് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ജെ​സി​ബി വ​ച്ച് കെ​ആ​ർ​എ​ഫ്ബി​ക്കാ​ർ മ​ണ്ണ് എ​ടു​ത്ത​പ്പോ​ഴാ​ണ് പൈ​പ്പ് പൊ​ട്ടി ജ​ലം ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്.

ഇ​തു​വ​രെ ലീ​ക്ക് പ​രി​ഹ​രി​ക്കാ​ൻ അ​ഥോ​റി​റ്റി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. പേ​രാ​മ്പ്ര ജ​ല അ​ഥോ​റി​റ്റി​യു​ടെ നി​രു​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലെ പ്ര​ധാ​ന ച​ർ​ച്ച.