അ​തി​ജീ​വ​ന സ​മ​രം ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്
Wednesday, March 27, 2024 5:23 AM IST
കോ​ഴി​ക്കോ​ട്: കു​ടും​ബ​ശ്രീ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളെ കെ​ട്ടി​ട നി​ര്‍​മാ​ണാ​നു​മ​തി​ക്ക് വേ​ണ്ടി​യു​ള്ള പ്ലാ​ന്‍​വ​ര​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​നെ​തി​രേ ലെ​ന്‍​സ്‌​ഫെ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കു​ടും​ബ​ശ്രീ പ്ലാ​ന്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ക, ലൈ​സ​ന്‍​സി​ക​ളു​ടെ തൊ​ഴി​ല്‍ സം​ര​ക്ഷ​ണം സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു​വ​രു​ത്തു​ക, സി​വി​ല്‍ എ​ൻ​ജി​നി​യ​റിം​ഗി​ന്‍റെ മാ​ന്യ​ത ത​ക​ര്‍​ക്കാ​തി​രി​ക്കു​ക, ര​ണ്ട് ത​രം ലൈ​സ​ന്‍​സി​ക​ളെ സൃ​ഷ്ടി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്ക് ടാ​ഗോ​ര്‍ ഹാ​ളി​നു സ​മീ​പ​ത്തു​നി​ന്ന് പ്ര​ക​ട​ന​മാ​യാ​ണ് എ​ത്തു​ക. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഹാ​രി​സ്, സെ​ക്ര​ട്ട​റി വി.​മ​നോ​ജ്, കെ.​ഇ മു​ഹ​മ്മ​ദ് ഫ​സ​ല്‍, കെ. ​മ​ഹേ​ഷ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.