ആ​നി രാ​ജ​യ്ക്ക് മ​ല​യോ​ര മ​ണ്ണി​ൽ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം
Thursday, March 28, 2024 5:16 AM IST
മു​ക്കം: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ​യ്ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം.

ആ​ന​യാം​കു​ന്ന് മൈ​സൂ​ർ​മ​ല​യി​ൽ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ ഭൂ​വു​ട​മ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി​യാ​യ പി.​കെ. രാ​മ​ൻ, സി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ എം.​കെ. സു​കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ആ​ന​യാം​കു​ന്ന് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ​ര്യ​ട​ന​മാ​രം​ഭി​ച്ച​ത്.

ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ, സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടി​വ് അം​ഗം ടി.​വി. ബാ​ല​ൻ, ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​ഗ​വാ​സ്, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. വി​നോ​ദ്, കെ. ​മോ​ഹ​ന​ൻ, പി.​കെ. ക​ണ്ണ​ൻ, കെ. ​ഷാ​ജി​കു​മാ​ർ‌ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.

ആ​ദ്യ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ പ​ന്നി​ക്കോ​ട്ട് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​ക​ളു​മു​ൾ​പ്പ​ടെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്. ആ​ർ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞാ​ലി സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.