തു​ട​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വ് കൂ​ടി പി​ടി​കൂ​ടി
Thursday, March 28, 2024 5:16 AM IST
കോ​ഴി​ക്കോ​ട്: വ​ന്‍ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തി​ന് ഇ​ന്ന​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ നി​ന്ന് ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വ് കൂ​ടി ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് ത​ല​യാ​ട് തോ​ട്ടി​ല്‍ ഹൗ​സി​ല്‍ ഹ​ര്‍​ഷാ​ദി​നെ ക​ഴി​ഞ്ഞ ദി​വ​സം പ​തി​നാ​ല​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കു​ന്ദ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​യാ​ളു​ടെ പൂ​നൂ​ര്‍ കോ​ളി​ക്ക​ല്‍ മു​ണ്ട​പ്പു​റ​ത്തു​ള്ള വാ​ട​ക വീ​ട്ടി​ല്‍ നി​ന്നാ​ണ് താ​മ​ര​ശേ​രി എ​ക്സൈ​സ് സം​ഘം ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് കൂ​ടി പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് ഐ​ബി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ച​ന്ദ്ര​ന്‍ കു​ഴി​ച്ചാ​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് താ​മ​ര​ശേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ ​ജി​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഹ​ര്‍​ഷാ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​തോ​ടെ വീ​ട്ടു​കാ​ര്‍ ഈ ​വീ​ട് പൂ​ട്ടി സ്ഥ​ലം വി​ട്ടി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ് മോ​യ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ഹ​ര്‍​ഷാ​ദി​നെ എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം​ചെ​യ്യും.