രേ​ഖ​ക​ളി​ല്ലാ​തെ 58,000 രൂ​പ പി​ടി​കൂ​ടി
Friday, March 29, 2024 4:28 AM IST
കോ​ഴി​ക്കോ​ട്: സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു പോ​യ 58000 രൂ​പ പി​ടി​കൂ​ടി. ഇ​ന്ന​ലെ എ​ല​ത്തൂ​രി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​രെ 1,64,500 രൂ​പ ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചെ​ല​വു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​ന​ധി​കൃ​ത​മാ​യി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു പോ​കു​ന്ന പ​ണം, ല​ഹ​രി വ​സ്തു​ക്ക​ൾ, പാ​രി​തോ​ഷി​ക​ങ്ങ​ൾ, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പി​ടി​ച്ചെ​ടു​ക്കുന്നതി​നുമാ​യി വി​വി​ധ സ്ക്വാ​ഡു​ക​ൾ ഇ​ല​ക്ഷ​ൻ എ​ക്സ്പെ​ൻ​ഡി​ച്ച​ർ മോ​ണി​റ്റ​റിം​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.