ഹ​ജ്ജ്: ക​ണ്ണൂ​രി​ൽ നി​ന്ന് ഒ​ന്പ​ത് വി​മാ​ന സ​ർ​വീ​സ്
Sunday, April 14, 2024 7:44 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​ത്ത​വ​ണ ഒ​ൻ​പ​ത് വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തും. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സി​ന് എ​ത്തു​ന്ന​ത്. ഒ​രു വി​മാ​ന​ത്തി​ൽ 360 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​കും.
മേ​യ് 31 മു​ത​ൽ ജൂ​ൺ ഒ​ന്പ​ത് വ​രെ​യാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ളു​ണ്ടാ​കു​ക. ഷെ​ഡ്യൂ​ൾ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും.

ക​ഴി​ഞ്ഞ ത​വ​ണ 13 സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ക​ണ്ണൂ​രി​ൽ നി​ന്ന് ന​ട​ത്തി​യി​രു​ന്ന​ത്. ആ​കെ 2030 പേ​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഹ​ജ്ജി​ന് പു​റ​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ 3000ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​രു​ണ്ടാ​കും. ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രേ​സ​മ​യം ഹ​ജ്ജ് ക്യാ​മ്പി​ൽ ഒ​രു​ക്കു​ക. ഇ​ത്ത​വ​ണ​യും വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ന്താ​രാ​ഷ്‌​ട്ര കാ​ർ​ഗോ കോം​പ്ല​ക്‌​സി​ലാ​ണ് ഹ​ജ്ജ് ക്യാ​മ്പ് സ​ജീ​ക​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യാ​ണ് പ​ന്ത​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹ​ജ്ജ് ക്യാ​മ്പ് ഒ​രു​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ വ​ലി​യ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സി​ന് എ​ത്തു​ന്ന​ത് വി​മാ​ന​ത്താ​വ​ള​ത്തി​നും ഗു​ണ​ക​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കി​യാ​ൽ അ​ധി​കൃ​ത​ർ. കോ​വി​ഡ് കാ​ല​ത്ത് പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്നി​തി​ന് സൗ​ദി എ​യ​ർ​ലൈ​ൻ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ൾ ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങി​യി​രു​ന്നു.