ലഹരിവിരുദ്ധ സമൂഹം കാലഘട്ടത്തിന്റെ ആവശ്യം: മാർ ജോസഫ് പാംപ്ലാനി
1418607
Wednesday, April 24, 2024 7:45 AM IST
തലശേരി: എഡിഎസ്യുവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ "സ്റ്റാൻഡ് അപ്പ് ക്യാന്പ്' തലശേരി സന്ദേശ്ഭവനിൽ തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ അടിമകളായവരെ അതിൽനിന്നും രക്ഷിക്കുകയെന്നതാണ് ആധുനിക കാലഘട്ടത്തിന്റെ മർമപ്രധാനമായ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
എഡിഎസ്യു അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറന്പിൽ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, രൂപത വൈസ് ഡയറക്ടർ സിസ്റ്റർ ട്രീസ എഫ്സിസി, ചീഫ് ഓർഗനൈസർ ടോണീസ് ജോർജ്, ഫാ. ജിന്റോ പന്തലാനിക്കൽ, അതിരൂപത ആനിമേറ്റർമാരായ സിസ്റ്റർ ഷൈല എസ്കെഡി, റനീഷ് തോമസ്, അനു എമ്മാനുവൽ, നീതു ആന്റണി എന്നിവർ പ്രസംഗിച്ചു.