ചെറുവത്തൂർ: അക്ഷര ഗ്രന്ഥാലയം ഇന്ത്യൻ തപാൽ വകുപ്പിന്റെ സഹകരണത്തോടെ ആധാർ പുതുക്കലും തപാൽ മേളയും നടത്തി.നീലേശ്വരം സബ് ഡിവിഷൻ പോസ്റ്റൽ ഇൻസ്പെക്ടർ അപർണ രവി ഉദ്ഘാടനം ചെയ്തു. കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു.
ചെറുവത്തൂർ പോസ്റ്റ് മാസ്റ്റർ കെ.പി. ഉണ്ണികൃഷ്ണൻ, ഗ്രന്ഥാലയം സെക്രട്ടറി എം.പി. ജയരാജ്, പോസ്റ്റൽ വകുപ്പ് ഓവർസീയർ എം.ടി. അബ്ദുൾ നാസർ, ജീവനക്കാരായ കെ. രസ്ന, കെ. ഭാഗ്യരാജ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുനിൽ പട്ടേന, ടി.വി. ലത, പി.കെ. ഭാസ്കരൻ, കെ.കെ. കുമാരൻ, കെ. കരുണാകരൻ, സഞ്ജീവൻ മടിവയൽ, കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.