കെ. കരുണാകരൻ അനുസ്മരണം
1573502
Sunday, July 6, 2025 7:30 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരന്റെ 107-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. ടോമി പ്ലാച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി.
മാത്യു സെബാസ്റ്റ്യൻ, തോമസ് മാത്യു, അഗസ്റ്റിൻ ജോസഫ്, ഡൊമിനിക് കോയിത്തുരുത്തേൽ, സെബാസ്റ്റ്യൻ പൂവത്താണി, ജോൺസൺ മുണ്ടമറ്റം, ബേബി, സാബു, മനോജ് എന്നിവർ നേതൃത്വം നല്കി.
തൃക്കരിപ്പൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ. കരുണാകരൻ അനുസ്മരണം ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. രജീഷ് ബാബു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. വിജയൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി. കുഞ്ഞിക്കണ്ണൻ, ഡികെടിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. രവി, പി.വി. കണ്ണൻ, കെ.പി. ദിനേശൻ, വി. മനോഹരൻ എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനയ്ക്ക് കെ. പത്മനാഭൻ, ടി. സുരേശൻ, അജിത്ത് തൈക്കീൽ, കെ.എൻ.സി. ഇബ്രാഹിം, ടി.വി. ആനന്ദകൃഷ്ണൻ, എൻ. സൈതലവി എന്നിവർ നേതൃത്വം നല്കി.