പെന്ഷന് പരിഷ്കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കണം
1586968
Wednesday, August 27, 2025 1:05 AM IST
കാസര്‍ഗോഡ്: 2011നു ശേഷം കെഎസ്ആര്‍ടിസിയിലെ ശമ്പളപരിഷ്കരണത്തിന് ശേഷം പെന്ഷന് പരിഷ്കരണം നടപ്പാക്കാത്തതു കൊണ്ട് പെന്ഷന് ആനുകൂല്യം ലഭിക്കാതെ പിരിഞ്ഞുപോയവർക്ക് മുന്‍കാല പ്രാബല്യത്തോടെ പെന്ഷന് പരിഷ്കരണം നടപ്പാക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ഡിപ്പോ പരിസരത്ത് നടന്ന സമരം ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.വി. നാരായണന് അധ്യക്ഷത വഹിച്ചു. പി.വി. ഉദയകുമാര്‍, എം.വി. പദ്മനാഭന്, എം.വി. വിജയന്, കെ.വി. സജീവ്കുമാര്‍, വേണുഗോപാലന്‍ നായര്‍, ഗോപാലകൃഷ്ണകുറുപ്പ്, തമ്പാന് നായര്‍, പി. സുബ്ബനായക്, ഗംഗാധരന് നായര്‍, എം.വി. ഗോപാലന് പാണത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.