കോൺഗ്രസ് ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായി
1587772
Saturday, August 30, 2025 2:09 AM IST
വെള്ളരിക്കുണ്ട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന ജനസമ്പർക്ക പരിപാടികള്‍ക്ക് തുടക്കമായി.
ബളാൽ മണ്ഡലംതല ഉദ്ഘാടനം പതിനാലാം വാർഡ് പാത്തിക്കര ന്യുമറ്റത്തില് ഭവനത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഹരീഷ് പി. നായർ, അലക്സ് നെടിയകാലാ, എം. രാധമണി, വി. മാധവൻ നായർ, ബിൻസി ജെയിൻ, മോൻസി ജോയി, ജെയിൻ തോമസ്, സിബിച്ചൻ പുളിങ്കാല, ഷോബി ജോസഫ്, കെ.വി. കൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.