സെന്റ് ജോൺസ് സ്കൂളിൽ കെമിസ്ട്രി ദേശീയ സെമിനാർ
1586963
Wednesday, August 27, 2025 1:04 AM IST
പാലാവയൽ: സെന്റ് ജോൺസ് എച്ച്എസ്എസ്എസിൽ കെമിസ്ട്രി ഫോർ സസ്റ്റെയ്നബിൾ ഫ്യൂച്ചർ ട്രെൻഡ്സ് ആൻഡ് ചലഞ്ചസ് എന്ന വിഷയത്തിൽ സെപ്റ്റംബർ 20നു ദേശീയ സെമിനാർ സംഘടിപ്പിക്കും. രാവിലെ 9.30നു തലശേരി അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ ഫാ. സോണി വടശേരി ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ് സർവകലാശാല രസതന്ത്ര വിഭാഗം സീനിയർ പ്രഫസർ ഡോ. ഏബ്രഹാം ജോസഫ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് സീനിയർ പ്രഫസർ ഡോ. മനോജ് മാത്യൂസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്യും.
സെമിനാറിനോടനുബന്ധിച്ച് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പ്രബന്ധ അവതരണ മത്സരം സംഘടിപ്പിക്കും. ജില്ലയിൽ നിന്നും പിഎച്ച്ഡി നേടിയവരെ ആദരിക്കും. പ്രബന്ധ അവതരണ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 94463 09070, 62826 99547.