ഗാന്ധിഭവനത്തിന്റെ താക്കോല്‍ദാനം 28ന്
1586734
Tuesday, August 26, 2025 1:56 AM IST
കാഞ്ഞങ്ങാട്: ആയമ്പാറ ഗാന്ധിദര്‍ശന്‍ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം 28നു നടക്കും. ആയമ്പാറ ചാപ്പയില്‍ ബാബു-സരോജിനി കുടുംബത്തിനാണ് 700 സ്ക്വയര്‍ ഫീറ്റില്‍ 12 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
രാവിലെ 10ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി താക്കോല്‍ദാനം നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ സി. രാജന് പെരിയ, ടി. രാമകൃഷ്ണന്, കെ. നാരായണന്, സജീഷ് പള്ളത്തിങ്കാല്‍, എം. നാരായണന്, വി. രാജന് എന്നിവര്‍ പങ്കെടുത്തു.