ടിഎസ്എസ്എസ് മേഖലാ വാർഷികം
1587276
Thursday, August 28, 2025 1:32 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്, മാലോം ഫൊറോനകളിലായി പ്രവർത്തിച്ചു വരുന്ന വിവിധ ജനകീയ സംഘങ്ങളുടെ വാർഷിക പൊതുയോഗം വെള്ളരിക്കുണ്ടിൽ അതിരൂപത ഡയക്ടർ ഫാ. വിപിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു.
ആർസിസി ഡയറക്ടർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു.
മാലോം ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറം, ബെന്നി മടുക്കക്കുഴി, ബീന ബേബി, ബിന്ദു ജേക്കബ്, ടെസി പാറത്താനത്ത് എന്നിവർ പ്രസംഗിച്ചു. മികച്ച സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.